സാമ്പത്തിക മാന്ദ്യ സൂചന; 69000 ടെക് ജീവനക്കാര്‍ പുറത്തായി

ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം വീണ്ടും വരുമെന്ന സൂചന നല്‍കി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു.
മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോള്‍ ടെക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദം.
ഈ മാസം മാത്രം ആഗോളതലത്തില്‍ ടെക് ഭീമന്മാര്‍ പിരിച്ചുവിടുന്നത് പ്രതിദിനം ശരാശരി 3400 ജീവനക്കാരെയാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ പ്രശസ്തമായ 219 ടെക് കമ്പനികള്‍ ജനുവരി മാസം ആകെ പിരിച്ചുവിട്ടത് 68,000 ജീവനക്കാരെയാണ്.
www.layoffs.fyi എന്ന പിരിച്ചുവിടല്‍ ട്രാക്കിംഗ് വെബ്സൈറ്റാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022ല്‍, 1,000ലധികം കമ്ബനികള്‍ 154,336 തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് വെബ്സൈറ്റ് നല്‍കുന്ന വിവരം.