റിയല്‍മിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ റിയല്‍മി 10 പ്രോ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു.
നിരവധി സവിശേഷതകളാണ് ഈ സ്മാര്‍ട്ട്ഫോണുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകള്‍ പരിചയപ്പെടാം.
6.72 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 695 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്.
108 മെഗാപിക്സല്‍ പ്രോലൈറ്റ് ക്യാമറയാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 65 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും 5,00 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. റിയല്‍മി 10 പ്രോയുടെ വില ഏകദേശം 18,000 രൂപയാണ്.