ക്രെഡിറ്റ് കാര്‍ഡ് ചതിക്കുഴികള്‍ അറിയാം

പഴ്‌സില്‍ പണമില്ലെങ്കിലും മനസ്സ് നിറയെ ചെലവാക്കാന്‍ ക്രഡിറ്റ് കാര്‍ഡ് മതി. അതേസമയം ക്രഡിറ്റ് കാര്‍ഡ് ബില്‍ വരുമ്പോള്‍ അടയ്ക്കാന്‍ കഴിയാതെ ലോണ്‍ എടുക്കുന്നവരാണ് അധികവും.

ഗുണങ്ങള്‍
കൈയിലോ ഡെബിറ്റ് കാര്‍ഡിലോ പണമില്ലെങ്കിലും പര്‍ച്ചേസ് ചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചടവ് നടത്താന്‍ സാധിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് മികച്ച ഓപ്ഷനാണ്. റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ്ബാക്കുകള്‍, ബ്രാന്‍ഡുകള്‍ക്കുള്ള കിഴിവുകള്‍ എന്നിവ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ആനുകൂല്യങ്ങളാണ്.

ചാര്‍ജുകളുടെ ചതിക്കുഴി
ഉയര്‍ന്ന ഇളവുകള്‍ ലഭിക്കുമെന്ന പോലെ ഉയര്‍ന്ന തലത്തിലുള്ള ചാര്‍ജുകളും ക്രെഡിറ്റ് കാര്‍ഡില്‍ ഈടാക്കുന്നുണ്ട്. റിവാര്‍ഡുകളും ക്യാഷ്ബാക്കുകളും മാത്രം നോക്കി ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞടുക്കുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച നിരക്കുകളും ചാര്‍ജുകളും അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പോക്കറ്റിന് ഭാരമാകാം.
ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്ന സമയത്ത് ഈടാക്കുന്ന ഒറ്റത്തവണ ചാര്‍ജാണ് ജോയിനിംഗ് ഫീസ്. വാര്‍ഷിക ഫീസ് എല്ലാ വര്‍ഷവും ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കുന്നതിന് റിന്യൂവല്‍ കാര്‍ഡ് നല്‍കണം. ഈ തുകകള്‍ കാര്‍ഡ് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വാര്‍ഷിക ഫീസ് ഈടാക്കാത്ത സൗജന്യ ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കും. ഒരു നിശ്ചിത സമയത്തിനിടയില്‍ നിശ്ചിത തുക ചെലവാക്കിയാല്‍ വാര്‍ഷിക ഫീസ് ഒഴിവാക്കുന്ന തരം കാര്‍ഡുകളും ലഭിക്കും.

ചാര്‍ജ്

ക്രെഡിറ്റ് കാര്‍ഡില്‍ കുടിശ്ശികയായി കിടക്കുന്ന തുകയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഫിനാന്‍സ് ചാര്‍ജ് ഈടാക്കും. തിരിച്ചടയ്ക്കാത്ത ബില്‍ തുകയ്ക്ക് 23 ശതമാനം മുതല്‍ 49 ശതമാനം വരെ ഉയര്‍ന്ന ഫിനാന്‍സ് ചാര്‍ജ് ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎം വഴി പണം പിന്‍വലിച്ചാലും ഫിനാന്‍സ് ചാര്‍ജ് ഈടാക്കും.

പണം പിന്‍വലിക്കുന്ന ദിവസം മുതല്‍ തിരിച്ചടവ് ദിവസം വരെയാണ് ചാര്‍ജ് ഈടാക്കുക. എടിഎം പണം പിന്‍വലിക്കലിന് ക്യാഷ് അഡ്വാന്‍സ് ഫീസും നല്‍കണം. പിന്‍വലിക്കുന്ന തുകയുടെ 2.50 ശതമാനത്തോളമാണ് ക്യാഷ് അഡ്വാന്‍സ് ഫീസായി നല്‍കുന്നത്.

ലേറ്റ് പെയ്മെന്റ് ഫീസ്

ക്രെഡിറ്റ് കാര്‍ഡില്‍ അനുവദിച്ച നിശ്ചിത സമയ പരിധിയില്‍ മിനിമം തുക തിരിച്ചടവ് മുടങ്ങിയാല്‍ ലേറ്റ് പെയ്മെന്റ് ഫീസ് ഈടാക്കും. 1,300 രൂപ വരെ ലേറ്റ് പെയ്മെന്റ് ഫീസ് ഈടാക്കാം. മിനിമം തുക അടയ്ക്കുകയും മുഴുവന്‍ ബില്‍ തുകയില്‍ കുടിശ്ശിക വരുത്തുകയും ചെയ്യുന്നവര്‍ക്ക് ലേറ്റ് പെയ്മെന്റ് ഫീസ് അടയ്ക്കേണ്ടതില്ല.

ഓവര്‍ ലിമിറ്റ് ഫീസ്

കാര്‍ഡ് ഉടമയുടെ സാമ്ബത്തിക ശേഷി അനുസരിച്ച് ഓരോ ക്രെഡിറ്റ് കാര്‍ഡിനും കമ്ബനികള്‍ നിശ്ചിത ക്രെഡിറ്റ് ലിമിറ്റ് നിശ്ചയിക്കും. ഈ പരിധി വരെ മാത്രമെ കാര്‍ഡ് ഉടമയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് തുക ക്രെഡിറ്റ് കാര്‍ഡിനെക്കാള്‍ കൂടുതലായാല്‍ ഓവര്‍ ലിമിറ്റ് ഫീസ് അടയ്ക്കേണ്ടി വരും. ഓവര്‍ ലിമിറ്റ് തുകയുടെ 2.50 ശതമാനമാണ് മിക്ക കമ്ബനികളും ഈടാക്കുന്നത്. കുറഞ്ഞത് 500 രൂപയും ഓവര്‍ ലിമിറ്റ് ഫീസായി ഈടാക്കും.

ഫോറിന്‍ കറന്‍സി മാര്‍ക്കപ്പ് ഫീ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്നവരാണെങ്കില്‍ ഫോറിന്‍ കറന്‍സി മാര്‍ക്കപ്പ് ഫീ നല്‍കേണ്ടി വരും. 1.99 ശതമാനം മുതല്‍ 3.55 ശതമാനം വരെ ഫോറിന്‍ കറന്‍സി മാര്‍ക്കപ്പ് ഫീസ് നല്‍കേണ്ടി വരും. തുടര്‍ച്ചയായി അന്താരാഷ്ട്ര ഇടപാട് നടത്തുന്നവരാണെങ്കില്‍ ഫ്രോക്സ് കാര്‍ഡുകളാണ് കൂടുതല്‍ സൗകര്യപ്പെടുക. ഫ്രോക്സ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് മാര്‍ക്ക് അപ്പ് ഫീസുകള്‍ ഈടാക്കുന്നില്ല.

ലോണ്‍ ഇ.എം.ഐക്ക് ജി.എസ്.ടി
വായ്പ എടുത്തു തിരിച്ചടയ്ക്കുമ്പോള്‍ നികുതി അടയ്‌ക്കേണ്ടിവരുന്നത് ക്രഡിറ്റ് കാര്‍ഡ് ലോണുകളുടെ ശാപമാണ്. എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും നികുതി നല്‍കേണ്ടതുണ്ട്. വാര്‍ഷിക ഫീസ്, പലിശ തിരിച്ചടവ്, ഇഎംഐ പ്രൊസസിംഗ് ഫീസ് എന്നിവയ്ക്ക് മുകളില്‍ ജിഎസ്ടി ഈടാക്കും.

മിനിമം ചാര്‍ജെന്ന കുരുക്ക്
ചി
ല ഉപയോക്താക്കള്‍ സിബില്‍ ഏജന്‍സിയില്‍ തങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ന്നുനില്‍ക്കാന്‍ മിനിമം ബില്‍ അടച്ച് പോകാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് കുടിശിഖ തുകയുടെ 20 ശതമാനത്തില്‍ അധികം പിഴ അടയ്‌ക്കേണ്ടി വരും