തിരുവനന്തപുരം.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കും വടക്കുമായി കിടക്കുന്ന നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് എന്നിങ്ങനെ മാറ്റുന്നു..
സംസ്ഥാനത്ത് എറണാകുളത്തു മാത്രമാണ് സൗത്ത്, നോര്‍ത്ത് പേരില്‍ നിലവില്‍ സ്‌റ്റേഷനുകളുള്ളത്. ഇനി തിരുവനന്തപുരത്തു കൂടി സ്റ്റേഷന്‍ പേരുകള്‍ മാറുന്നതോടെ നഗരത്തിലെ പ്രധാന റയില്‍വെ സ്റ്റേഷനുകളായി സെന്‍ട്രലിനു പുറമെ നോര്‍ത്തും സൗത്തും മാറും. ഇതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ പുറപ്പെടുന്ന മൂന്നു റയില്‍വെ സ്‌റ്റേനുകള്‍ ഇനി തിരുവനന്തപുരത്തുണ്ടാവുക.
തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സ്റ്റേഷനുകള്‍ നവീകരിക്കുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും; റെയില്‍വേയുടെ വരുമാനവും വര്‍ധിക്കുകയും ചെയ്യും. കൊച്ചുവേളി എന്ന പേര് തിരുവനന്തപുരത്തെ റയില്‍വെ സ്‌റ്റേഷനായി വിദൂരങ്ങളിലെ യാത്രക്കാര്‍ക്ക് അറിയാത്തതു കാരണം ബുക്കിങ്ങ് താരതമ്യേന കുറവായിരുന്നു.
കൊച്ചുവേളി നഗരത്തിനകത്തുള്ള സ്‌റ്റേഷനാണെന്നത് മറ്റ് സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്കു അറിയില്ല. ഇക്കാരണത്താലാണ് തിരുവനന്തപുരം പേരില്‍ തന്നെ നഗരത്തിലെ മറ്റു രണ്ട് റെയില്‍വെ സ്റ്റേഷനുകളും പേരു മാറ്റുന്നത്.
കൊച്ചുവേളി തിരുവനന്തപുരം നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്രവികസനമാണ് റെയില്‍വേ ബോര്‍ഡ് ഉദ്ദേശിക്കുന്നത്.
കൊച്ചുവേളിയിലേക്കുള്ള ട്രെയിനുകള്‍ തിരുവനന്തപുരം കടന്ന് നേമം വരെ നീട്ടാനും കൂടുതല്‍ യാത്രക്കാര്‍ക്കു പ്രയോജനപ്പെടുത്താനും കഴിയും. തിരുവനന്തപുരത്തെ പ്ലാറ്റ്‌ഫോമുകളിലെ തിരക്കു കുറയ്ക്കാന്‍ ട്രെയിനുകള്‍ക്ക് നേമം വരെ റൂട്ട് വ്യാപിപ്പിക്കാനും പുതിയ പദ്ധതിയിലൂടെ കഴിയും.
നേമം ടെര്‍മിനല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 116.57 കോടി രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം റെയില്‍വേ ഉത്തരവിറക്കിയിരുന്നു. സമഗ്ര വികസനത്തിന് നേരത്തേ പ്രഖ്യാപിച്ച മാസ്റ്റര്‍ പ്ലാന്‍ അതേപടി നടപ്പായില്ലെങ്കിലും ഏറെക്കാലത്തെ ആവശ്യമായ നേമം ടെര്‍മിനല്‍ വികസനത്തിന് തുടക്കം കുറിക്കാന്‍ കഴിയുമെന്നതു നേട്ടമാണ്. ദേശീയപാതയില്‍ നിന്നു നേമം റെയില്‍വേ ടെര്‍മിനലിലേക്കു പുതിയ റോഡ് നിര്‍മിക്കുന്നതോടെ സ്റ്റേഷനുമായുള്ള കണക്ടിവിറ്റി വര്‍ധിക്ക