ക്വാറി-ക്രഷർ സമരം പിൻവലിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്രഷർ ക്വാറി ഉടമകൾ നടത്തുന്ന സമരം പിൻവലിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാലുമായി ക്രഷർ ക്വാറി ഉടമകളുടെ സംഘടനാഭാരവാഹികൾ നടത്തിയ ചർച്ചയിലാണു തീരുമാനം. പുതിയ ചട്ട ഭേദഗതിയിലെ അപാകതകൾ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. ഇതിനായി കമ്മിറ്റി രൂപീകരിച്ചു. പട്ടയ ഭൂമിയിലെ ഖനനം നിയമാനുസൃതമാക്കാൻ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് റവന്യൂ മന്ത്രിയുമായി ചർച്ച നടത്താനും തീരുമാനമായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 17നാണ് സമരം ആരംഭിച്ചത്.