ഓഹരിവിപണി വീണ്ടും സജീവം; നിഫ്റ്റി 18000 കടന്നു

മുംബൈ: തുടക്കം ചാഞ്ചാട്ടത്തോടെയായിരുന്നുവെങ്കിലും വിദേശ നിക്ഷേപകരുടെ സാന്നിധ്യവും വന്‍കിട കമ്പനികളിലെ നിക്ഷേപക താല്‍പര്യവും വിപണിയെ തുണച്ചു. നിഫ്റ്റി 18,000ന് മുകളില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 463 പോയന്റ് ഉയര്‍ന്ന് 61,112ലെത്തി. നിഫ്റ്റിയാകട്ടെ 150 പോയന്റ് ഉയര്‍ന്ന് 18,065ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നെസ് ലെ ഇന്ത്യ, വിപ്രോ, എല്‍ആന്‍ഡ്ടി, എസ്ബിഐ, ഐടിസി, ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ മൂന്നു ശതമാനത്തോളം നേട്ടമുണ്ടാക്കി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.