തിരുവനന്തപുരം. സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ബുക്ക്, ബാഗ്, പേന, കുട, മഴക്കോട്ട്, ലഞ്ച് ബോക്‌സ് എല്ലാം 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്‍സ് മാര്‍ക്കറ്റ് വഴി വാങ്ങാം. കുട്ടികളുടെ ആഗ്രഹപ്രകാരം സ്‌കൂള്‍ ബാഗും, വര്‍ണ കുടകളും, നോട്ട്ബുക്കുകളും വാങ്ങാനും ഇനി കടകള്‍ തോറും കേറിയിറങ്ങേണ്ട. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ നിന്ന് 50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാം.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് മെയ് 20 മുതല്‍ 27 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ വന്‍ വിലക്കുറവിലാണ് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സാമഗ്രികളും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്.
10 മുതല്‍ 40 ശതമാനം വരെയാണ് വിലക്കുറവ്. 21 രൂപ മുതലുള്ള ത്രിവേണി നോട്ട് ബുക്കുകളും ഇവിടെ ലഭ്യമാണ്. സപ്ലൈകോയുടെ ആധുനിക ഔട്ട്‌ലെറ്റായ എക്‌സ്പ്രസ് മാര്‍ട്ടില്‍ നാല്പതോളം എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവും ആകര്‍ഷകമായ ഓഫറുകളുമാണുള്ളത്.
സപ്ലൈകോ ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് തേയില 500ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി തേയില 250 ഗ്രാം സൗജന്യമായി നല്‍കും. ശബരി ഗോള്‍ഡ് തേയില 250 ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി 100ഗ്രാം സൗജന്യമായി നല്‍കും. ഇതിനു പുറമേ തേയിലയ്ക്ക് വിലക്കുറവും നല്‍കുന്നുണ്ട്.
സ്റ്റാളിലെ പ്രധാന ആകര്‍ഷണം രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ സൗജന്യമായി നല്‍കുന്നു എന്നതാണ്.
ശബരി ഉല്‍പ്പന്നങ്ങള്‍ കൂടാതെ നൂഡില്‍സ്, ടൂത്ത്‌പേസ്റ്റ്, തേന്‍, സോപ്പ്, പെര്‍ഫ്യൂം, നെയ്യ്, ബൂസ്റ്റ്, ഹോര്‍ലിക്‌സ്, ബിസ്‌ക്കറ്റ്, ഓട്‌സ് തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.