വിയറ്റ്ജെറ്റിൽ നിന്ന് ഇ- വൗച്ചർ

മുംബൈ: 25 ശതമാനം ഡിസ്കൗണ്ടോടെ 1753 രൂപ മുതൽ 3506 രൂപവരെ മൂല്യമുള്ള ഇ- വൗച്ചറുകൾ ഇന്ത്യൻ യാത്രക്കാർക്കായി വിയറ്റ്ജെറ്റ്  ലഭ്യമാക്കുന്നു. 

https://evoucher.vietjetair.com/ എന്ന സൈറ്റിൽ നിന്ന് യാത്രക്കാർക്ക് ജൂൺ 2 മുതൽ സൗച്ചറുകൾ ലഭിച്ചു തുടങ്ങി. ജൂലൈ 15 മുതൽ www.vietjetair.com എന്ന സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. ടിക്കറ്റ് നിരക്കിൻമേലുള്ള നികുതി, ഇതര സേവനങ്ങൾക്കുള്ള ചാർജുകൾ എന്നിവയ്ക്കും വൗചർ ചെലവഴിക്കാവുന്നതാണ്.. വിയറ്റ്ജെറ്റ് എയർ മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും വൗച്ചർ ഉപയോഗിക്കാൻ സാധിക്കും. 

കൊച്ചി, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലക്ക് വിയറ്റ് ജെറ്റ് സർവീസ് വ്യാപിക്കാനിരിക്കെ ഇന്ത്യൻ സഞ്ചാരികൾക്ക് വിയറ്റ്നാം, ആസ്ട്രേലിയ, കസാക്കിസ്ഥാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ, ഹോങ്കോങ്, ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ  വൗച്ചർ ഉപയോഗപ്പെടുത്താവുന്നതാണ്.

ആഭ്യന്തര- രാജ്യാന്തര ഫ്ലൈറ്റുകളിൽ www.vietjetair.com -ൽ ഓൺലൈനായി ചെക്- ഇൻ ചെയ്യാൻ വിയറ്റ് ജെറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. ചെക്- ഇൻ ചെയ്യുന്നതിനായി ക്യൂവിൽ നിന്ന് വിഷമിക്കേണ്ട. ആഭ്യന്തര സർവീസുകളിൽ 24 മണിക്കൂർ മുൻപ് തുടങ്ങി വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് വരെയും രാജ്യാന്തര ഫ്ലൈറ്റുകളിൽ 24 മണിക്കൂറിൽ ആരംഭിച്ച് വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപും ഓൺലൈൻ ചെക്- ഇൻ സാദ്ധ്യമാണ്. രാജ്യാന്തര സർവീസുകളെ സംബന്ധിച്ചേടത്തോളം റോയ് ബായ്, മെൽബൺ, സിഡ്നി, ന്യൂ ഡെൽഹി, അഹമ്മദാബാദ്, മുംബൈ എന്നീ വിമാനത്താവളങ്ങളിൽ മാത്രമേ നിലവിൽ ഓൺ ലൈൻ ചെക്- ഇൻ സൗകര്യമുള്ളൂ. കൂടുതൽ വിമാനത്താവളങ്ങൾ പിന്നീട് കൂട്ടിച്ചേർക്കും.

വിയറ്റ്ജെറ്റിന്റെ  ഫാൻ പേജായ https://www.facebook.com/vietjetvietnam സ്ഥിരമായി  സന്ദർശിക്കുന്നവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ഇ- വച്ചറുകൾ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. വിവരങ്ങൾക്ക്: https://www.vietjetair.com/en/checkin

കൂടുതൽ വിവരങ്ങൾക്ക്: https://evoucher.vietjetair.com/