ഹൈദരാബാദിൽ പുതിയ യുഎഇ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു.
യുഎഇ മന്ത്രി അഹമ്മദ് അലി അൽ സയേഗും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം കൂടുതൽ കൂടുതൽ ശക്തമാകുന്ന കാലത്തുള്ള പുതിയ കോൺസുലേറ്റിന്റെ ഉദ്ഘാടനം, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-നിക്ഷേപ സൗഹൃദം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഉപകരിക്കുമെന്ന് വി.മുരളീധരൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും കോൺസുലേറ്റിൻ്റെ സാന്നിധ്യം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.