രാജ്യത്തിന്റെ കയറ്റുമതി തുടർച്ചയായ നാലാമത്തെ മാസവും ഇടിഞ്ഞു. മേയിലെ കയറ്റുമതി 10.3 ശതമാനം ഇടിഞ്ഞ് 3498 കോടി ഡോളറിലെത്തി. ഇറക്കുമതിയും കുറഞ്ഞു; 6.6 ശതമാനം ഇടിഞ്ഞ് 5710 കോടി ഡോളർ. മുൻവർഷം ഇതേ കാലയളവിൽ ഇറക്കുമതി 6113 കോടി ഡോളറായിരുന്നു. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി 5 മാസത്തെ ഉയർന്ന നിലവാരമായ 2212 കോടി ഡോളറിലെത്തി. ഏപ്രിൽ–മേയ് മാസത്തെ കയറ്റുമതി 11.41 ശതമാനം ഇടിഞ്ഞ് 6972 കോടി ഡോളറാണ്. ഇറക്കുമതി 10.24 ശതമാനം കുറഞ്ഞ് 10700 കോടി.