ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത

 
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ്‌ മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ പുതിയ പോസ്റ്റർ റിലീസായി. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന മാസ്സ് എന്റെർറ്റൈനെറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.
ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്. കിംഗ് ഈസ് അറൈവിങ് സൂൺ എന്ന വാക്കുകളിലൂടെ ദുൽഖറിന്റെ അവതാരപ്പിറവിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്. ഹൈ ബഡ്ജറ്റഡ്‌ മാസ്സ് ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.പി ആർ ഓ പ്രതീഷ് ശേഖർ.