ലുലു മാളില്‍ പാകിസ്ഥാന്‍ പതാക; സത്യം അറിയാം

ലുലു മാളിലെ പതാകയെക്കുറിച്ചു ള്ള പ്രചരണം വ്യാജം

ക്രിക്കറ്റ് ലോകകപ്പിന്‍റെ ഭാഗമായി കൊച്ചി ലുലു മാളില്‍ അതാതു രാജ്യങ്ങളുടെ പതാകകള്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഉത്ഘാടന ദിവസം തൂക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന ചില തെറ്റായ കാര്യങ്ങൾ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കതെയാണ്.

മാള്‍ ഏട്രിയത്തില്‍ (മാധ്യഭാഗത്തു ) മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ഒരേ അളവിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത് . പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍ നിന്ന് പകര്‍ത്തുമ്പോള്‍, പ്രത്യേകിച്ച് പാതകയുടെ വശത്തു നിന്നു ഫോട്ടോ എടുക്കുമ്പോൾ അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നും, എന്നാൽ താഴെ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസ്സിലാവുകയും ചെയ്യും (കൊടുത്തിട്ടുള്ള ചിത്രം ശ്രദ്ധിക്കുക ).

എന്നാല്‍ പാക്കിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം കൂടുതലും ഇന്ത്യന്‍ പതാകയ്ക്ക് വലുപ്പം കുറവുമാണെന്നുള്ള ചില തെറ്റായ വ്യാജ പ്രചരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. ഫോട്ടോ എടുത്ത വശത്ത് നിന്ന് നോക്കുമ്പോള്‍ ഓരോ രാജ്യങ്ങളുടെയും പതാകയ്ക്ക് വലുപ്പം കൂടുതലായി തോന്നുന്നത് സ്വാഭാവികമാണ് എന്നിരിക്കെ, എന്നാല്‍ ഈ വസ്തുത മനസ്സിലാക്കാതെ പാക്കിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം പ്രചരിപ്പിയ്ക്കുന്നത് തീര്‍ത്തും തെറ്റും വ്യാജവുമാണ്.

അവാസ്തവും തെറ്റിദ്ധാരണ പരതുന്നതുമായ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അഭ്യർത്ഥിക്കുന്നു