ലിയോയില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം120 കോടി രൂപയോ?

ലോകേഷ്-വിജയ് ചിത്രം ലിയോയിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലം പുറത്തു വിട്ട് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ലിയോയില്‍ 120 കോടി രൂപയാണ് വിജയ് പ്രതിഫലമായി വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.
നായികയായ തൃഷ ഏഴു കോടി വാങ്ങിയപ്പോള്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് 10 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി വാങ്ങിയത്.
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്ബിനേഷനില്‍ ഒരു സിനിമ എത്തുന്നത്. സഞ്ജയ് ദത്തിനൊപ്പം ചിത്രത്തിലെ പ്രധാന വില്ലനായി എത്തിയ ഹരോള്‍ഡ് ദാസിനെ അവതരിപ്പിച്ചത് തമിഴ് നടന്‍ അര്‍ജുനായിരുന്നു. 2 കോടി രൂപയാണ് അര്‍ജുന് പ്രതിഫലമായി ലഭിച്ചത്. മറ്റൊരു പ്രധാന കഥാപാത്രമായ ഗൌതം വസുദേവ് മേനോന്‍ 70 ലക്ഷവും പ്രിയ ആനന്ദ് 50 ലക്ഷവും ചിത്രത്തിന് വേണ്ടി കൈപ്പറ്റിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍, മലയാളി താരമായ മാത്യു തോമസിന്റെയും, മറ്റു പ്രധാന കഥാപാത്രങ്ങളുടെയും പ്രതിഫലം ഇതുവരേക്കും പുറത്തു വന്നിട്ടില്ല.
അതേസമയം, ലിയോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം വന്നതോടെ വിജയ് കഥാപാത്രമായ പാര്‍ത്ഥിപന് വലിയ കയ്യടികളാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. താരത്തിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ലിയോയിലേതെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇമോഷണല്‍ രംഗംങ്ങളെ ഇത്രത്തോളം ഭംഗിയില്‍ അവതരിപ്പിക്കുന്ന ഒരു വിജയ് മുന്‍പ് ഉണ്ടായിട്ടില്ലെന്നും, കരിയറിലെ മികച്ച പ്രകടനമായി ഇത് വാഴ്ത്തപ്പെടുമെന്നും പ്രേക്ഷകര്‍ പ്രതികരിക്കുന്നു.