വാട്‌സാപ്പ് ഇനി നമ്മള്‍ക്കായി ഡിസൈന്‍ ചെയ്യും; എ.ഐ സാങ്കേതികവിദ്യ വാട്‌സാപ്പിലും

വാ ട്സാപ്പിലിടാൻ നിങ്ങൾക്കൊരു സ്റ്റിക്കർ വേണം, അല്ലെങ്കിൽ ഒരു ഫോട്ടോ എഡിറ്റ് ചെയ്യണം, അതുമല്ലെങ്കിൽ ഇൻസ്റ്റോൾ റീൽസ് പോസ്റ്റ് ചെയ്യാനുള്ള ഒരു നല്ല ആശയം വേണം സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഗൂഗിളിൽ തിരയുകയാണ് പതിവ്.

അല്ലെങ്കിൽ പ്രത്യേകം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യണം. എന്നാൽ അതിനെല്ലാം അവസാനമിട്ടുകൊണ്ടാണ് എഐ ചാറ്റ് ബോട്ടുകൾ രംഗപ്രവേശം ചെയ്തത്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിൽ തുടങ്ങി, ഗൂഗിൾ ജെമിനൈ, ആന്ത്രോപിക്കിൻ്റെ ക്ലോഡ്, മെറ്റ പ്ലാറ്റ്ഫോംസിൻ്റെ മെറ്റ എഐ തുടങ്ങി എഐ ചാറ്റ് ബോട്ടുകൾ ഏറെയുണ്ട്.

ജനപ്രിയ സോഷ്യൽ മീഡിയയായ മെറ്റാണ് അടുത്തിടെ മെറ്റ ഐ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ഒട്ടുമിക്ക സ്മാർട്ട്‌ഫോണുകളിലും മെറ്റയുടെ ഇൻസ്റ്റാളേഷൻ, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകളിൽ മെറ്റ എഐ എത്തിക്കഴിഞ്ഞു. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിൽ മിക്കവർക്കും സെർച്ച് ബാറിൽ ഒരു നീല വളയം വന്നു കാണണം. ഇനി വരാത്തവർ ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്താൽ മതി. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. വാട്‌സാപ്പ് ഐഒഎസ് ആപ്പിന് മുകളിലായും ആൻഡ്രോയിഡിൽ താഴെ വലത് ഭാഗത്തായും മെറ്റ എഐ ലോഗോ കാണാം.

മെറ്റ പ്ലാറ്റ്ഫോംസിൻ്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്ബോട്ട് നിർമ്മിച്ചിരിക്കുന്നത്. അതായത് ടെക്സ്റ്റിന് പുറമേ ഇമേജും ജനറേറ്റ് ചെയ്യാനാവും.നിലവിൽ ഇംഗ്ലീഷ് മാത്രമേ സപ്പോർട്ട് ചെയ്യൂ. പക്ഷേ, പ്രാദേശിക ഭാഷകളിലേക്കും ഭാവിയിൽ സംവിധാനം കടന്നുവരും. ഓരോ പ്ലാറ്റ്ഫോമിലേയും ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here