ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നത് സൗദി അറേബ്യയില്‍ നിന്ന്


2020 ല്‍ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യം സൗദി അറേബ്യയെന്ന് കണക്ക്. മുമ്പ് റഷ്യയായിരുന്നു ചൈനയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. കൊറോണ വേളയില്‍ കൂടുതല്‍ എണ്ണ ഇറക്കാന്‍ ചൈന ആശ്രയിച്ചത് സൗദിയെ ആണ്. ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.9 ശതമാനം കൂടുതലാണിത്. സൗദിയില്‍ നിന്ന് ചൈനയിലേക്ക് വന്ന എണ്ണയുടെ കണക്ക് 84.92 ദശലക്ഷം ടണ്‍ ആണ്. രണ്ടാംസ്ഥാനത്തുള്ള റഷ്യയില്‍ നിന്ന് ചൈനയിലേക്ക് വന്നതാകട്ടെ 83.57 ദശലക്ഷം ടണ്‍ എണ്ണയും.
ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാഖ്. ബ്രസീല്‍ ആണ് നാലാമത്തെ രാജ്യം.