അഡാപ്റ്ററില്ലാതെ ചാര്ജ്ജുചെയ്യാവുന്ന ടെക്നോളജിയുമായി ഷഓമി.
സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പൂര്‍ണ വയര്‍ലെസ് രീതിയായ മി എയര്‍ ചാര്‍ജ് കഴിഞ്ഞ ദിവസമാണ് ഷഓമി പ്രഖ്യാപിച്ചത്.
അതായത് ഫോണ്‍ എവിടെയും വയ്ക്കാതെ തന്നെ ചാര്‍ജ് ചെയ്യാം. നടക്കുമ്പോഴും ഫോണ്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും ചാര്‍ജി
ഫോണ്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും ചാര്‍ജിങ് നടക്കും.
വയറുകള്‍, പാഡുകള്‍, ചാര്‍ജിങ് സ്റ്റാന്‍ഡ് എന്നിവ ഒന്നും വേണ്ട. ഉപയോക്താവ് നടക്കുമ്പോള്‍ പോലും ചാര്‍ജിങ് നടക്കും.
ചാര്‍ജിങ് ടവര്‍ സംവിധാനത്തിന്റെ ഒരു നിശ്ചിത ദൂരത്ത് മാത്രമാണ് ചാര്‍ജിങ് നടക്കുക. ഫോണിലേക്ക് വയര്‍ലെസ് ആയി 5W
പവര്‍ ഔട്ട്പുട്ട് നല്കാന് ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നുണ്ട്.