ഇനി മുതല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോഴോ പിന്‍വലിക്കുമ്പോഴോ ആധാര്‍ നമ്പറും പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പിഎഎന്‍) നിര്‍ബന്ധമാക്കി. ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും പോസ്റ്റ് ഓഫീസ് വഴിയും സഹകരണ ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിബന്ധന ബാധകമാണ്.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതലുള്ള ഒരു നിക്ഷേപമോ നിക്ഷേപങ്ങള്‍ ആകെ 20 ലക്ഷത്തില്‍ കടക്കുകയോ ചെയ്യുമ്പോള്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ വേണം. നിക്ഷേപകന്റെ പേരിലുള്ള ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകളും കണക്കാക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാകും.
ബാങ്കിലോ സഹകരണ ബാങ്കിലോ പോസ്റ്റ് ഓഫീസിലെ കറന്റ് അക്കൗണ്ട് ആരംഭിക്കുമ്പോഴോ കാഷ് ക്രെഡിറ്റ് അക്കൗണ്ട് ആരഭിക്കുമ്പോഴോ ഈ നിബന്ധനകള്‍ ബാധകമാണ്.
ഇടപാട്
ഇത്തരത്തില്‍ ഇടപാട് നടത്താന്‍ ഉദ്യേശിക്കുന്നയാള്‍ ഇടാപാടിന് ഏഴ് ദിവസം മുന്നേ പാന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കണം. നേരത്തെ ദിവസത്തില്‍ 50,000ത്തില്‍ കൂടുന്ന പണ ഇടപാടുകള്‍ക്ക് മാത്രമെ പാന്‍ നിര്‍ബന്ധമാക്കിയിരുന്നുള്ളൂ. വാര്‍ഷിക പരിധി നേരത്തെയുണ്ടായിരുന്നില്ല. സാമ്പത്തിക തട്ടിപ്പുകളെ പിടികൂടാനാണ് ഇത്തരം നിയന്ത്രമമെന്നാണ് വിദഗ്ധാഭിപ്രായം. ഉയര്‍ന്ന പണമിടപാടുകളെ ഇതോടെ ആദായ നികുതി വകുപ്പിന് നിരീക്ഷിക്കാനാതും. പാന്‍ നിര്‍ബ്‌നധമാക്കുന്നതോടെ ഉറവിട നികുതി പിരിവ് ഊര്‍ജിതമാക്കാനാകും.
വ്യക്തികളില്‍ നിന്നു വായ്പയ്ക്കും പരിധി
ഇതുപോലെ ദിവസത്തില്‍ നടത്തുന്ന പണ കൈമാറ്റത്തിന് നേരത്തെ നിബന്ധന കൊണ്ടു വന്നിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ നിയമങ്ങള്‍ പ്രകാരമാണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആദായ നികുതി നിയമം സെക്ഷന്‍ 269 എസ്എസ് പ്രകാരം ഒരാളില്‍ നിന്ന് ഒരു ദിവസം 20,000ത്തില്‍ കൂടുതല്‍ തുക കറന്‍സി വഴി വായ്പ സ്വീകരിക്കാന്‍ പാടില്ല. ഇത് മറികടന്ന് കറന്‍സി വഴിയുള്ള കൈമാറ്റം നടത്തിയാല്‍ 271 ഡി പ്രകാരം പിഴ ശിക്ഷ ലഭിക്കും. ഇത് സ്വീകരിച്ച അല്ലെങ്കില്‍ നല്‍കിയ തുകയ്ക്ക് തുല്യമായിരിക്കും. എന്നാല്‍ ഒരുഭാ?ഗത്ത് ബാങ്ക്, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ വരികായണെങ്കില്‍ ഇടപാടിന് നിയമപ്രശ്‌നമില്ല.
ഭാര്യയില്‍ നിന്നു കടം വാങ്ങിയാലും കുറ്റകരം
ഒരു വ്യാപാരി പെട്ടന്നുള്ള ആവശ്യത്തിന് ഭാര്യയില്‍ നിന്ന് 80000 രൂപ കറന്‍സി ഇടപാടായി കൈപ്പറ്റിയാല്‍ ആദായ നികുതി 269എസ്എസ് പ്രകാരം കുറ്റകരമാണ്. എന്നാല്‍ അത്യാവശ്യം തെളിയിച്ചാല്‍ 271 ഡി പ്രകാരമുള്ള പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. ബിസിനസ് ആവശ്യങ്ങള്‍ക്കല്ലെങ്കിലും പണം കടം വാങ്ങിയത് അത്യാവശ്യത്തിനാണെന്ന് ഉദ്യോഗസ്ഥന് ബോധ്യമായാല്‍ പിഴ ഒഴിവാക്കും. എന്നാല്‍ പണം രണ്ട് ലക്ഷത്തില്‍ കൂടാന്‍ പാടില്ല. ഇത് നിയമത്തിലെ 273ബി സെക്ഷന്‍ വ്യക്തമാക്കുന്നുണ്ട്.