മുംബൈ: ബജറ്റ് ദിനത്തിലും ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തിരിച്ചടി. ഫോളോ ഓണ്‍ പബ്ലിക് ഓഫറിന് പിന്നാലെയുള്ള വ്യാപാരദിനത്തിലും അദാനിക്ക് പിടിച്ചുനില്‍ക്കാനായില്ല.
അദാനി എന്റര്‍പ്രൈസ് 30 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രെഡിറ്റ് സ്വീസ് അദാനി കമ്ബനികളുടെ ബോണ്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു.
അദാനി പോര്‍ട്സ് 19.18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 10 ശതമാനവും അദാനി എനര്‍ജി 5.60 ശതമാനവും അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഇലക്ട്രിസിറ്റി എന്നിവ നല്കുന്ന ബോണ്ടുകളുടെ മൂല്യവും ക്രെഡിറ്റ് സ്വീസ് കുറച്ചു.
അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെയാണ് അദാനി കമ്ബനികള്‍ക്ക് ഓഹരി വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടത്. ഇതോടെ ഓഹരി വില വന്‍തോതില്‍ കൂപ്പുകുത്തുകയായിരുന്നു. നേരത്തെ ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി പത്താം സ്ഥാനത്തേക്ക് വീണിരുന്നു.