Tag: തിരുവനന്തപുരം

 • റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

  റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

  തിരുവനന്തപുരംറേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള…

 • തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍; കെ. സ്മാര്‍ട്ട് പദ്ധതി പ്രഖ്യാപിച്ചു

  തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍; കെ. സ്മാര്‍ട്ട് പദ്ധതി പ്രഖ്യാപിച്ചു

  കൊല്ലം. തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭിക്കുന്ന കെ. സ്മാര്‍ട്ട് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. നവകേരളയാത്രയുടെ ഭാഗമായി കൊല്ലത്തു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയര്‍ ആണ് ജനുവരി ഒന്ന് മുതല്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം. തദ്ദേശ സ്ഥാപനങ്ങളുടെ…

 • സുരക്ഷക്ക് പ്രാധാന്യം നൽകി കിയ സോനെറ്റ്

  സുരക്ഷക്ക് പ്രാധാന്യം നൽകി കിയ സോനെറ്റ്

  തിരുവനന്തപുരം: സുരക്ഷക്ക് പ്രാധാന്യം നൽകി പുതിയ മോഡൽ “ദ ന്യൂ സോനെറ്റ്” കാറുകളുമായി പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ. കുടുംബങ്ങളെയും പുതിയ സാങ്കേതിക വിദ്യകൾ ഇഷ്ടപ്പെടുന്നവരേയും ലക്ഷ്യമിട്ട് 10 പുതിയ ഫീച്ചറുകളോടെയാണ് വിപണിയിലേക്കെത്തുന്നത്. കൂടുതൽ ദൃഡതയോടെ നിർമ്മിക്കുന്ന കാറിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതിക വിദ്യയും (എ.ഡി.എ.എസ്) ആറ് എയർബാഗുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക് സമ്മാനം നൽകുന്ന പുതിയ ഫീച്ചറായ “കിയ ഇൻസ്പെയറിംഗ് ഡ്രൈവ് പ്രോഗ്രാമും” സോനെറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. കിയ…

 • ഷവര്‍മ; മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന

  ഷവര്‍മ; മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന

  1287 കേന്ദ്രങ്ങളില്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.…

 • അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്താൻ പരിശോധന

  അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്താൻ പരിശോധന

  കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലാതെയും മതിയായ രേഖകളില്ലാതെയും പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്തുന്നതിന് കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായി ക്രൈംബ്രാഞ്ച് എ ഡി ജി പി അറിയിച്ചു. കമ്പനി രജിസ്ട്രാർ ഔദ്യോഗികമായി ലഭ്യമാക്കിയ പട്ടിക പുന:പരിശോധിക്കണമെന്ന് നിധി കമ്പനികളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് കമ്പനി രജിസ്ട്രാർ അറിയിച്ചിട്ടുമുണ്ട്. ഇതിനെത്തുടർന്ന് പട്ടിക പോലീസിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കി.

 • സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുംമുഖത്ത്

  സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുംമുഖത്ത്

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്താണ് ഒരുങ്ങുന്നത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച്‌ പാര്‍ക്കിലാണ് കേന്ദ്രം. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയുണ്ടാകും. ജില്ലാ ടൂറിസം…

 • ഗൃഹോപകരണങ്ങളുടെ പഴയ മോഡലുകള്‍ സപ്ലൈകോ പകുതി വിലയ്ക്കു വില്‍ക്കുന്നു

  ഗൃഹോപകരണങ്ങളുടെ പഴയ മോഡലുകള്‍ സപ്ലൈകോ പകുതി വിലയ്ക്കു വില്‍ക്കുന്നു

  തിരുവനന്തപുരം: ഗൃഹോപകരണങ്ങളുടെ പഴയ മോഡലുകള്‍ സപ്ലൈകോ പകുതി വിലയ്ക്കു വില്‍ക്കുന്നു.വിവിധ വില്‍പനശാലകളിലായി ഏതാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങളാണ് 50 ശതമാനം വിലക്കിഴിവില്‍ വിറ്റഴിക്കുന്നത്. 2018-ലാണ് ഗൃഹോപകരണ വിപണന രംഗത്തേക്ക് സപ്ലൈകോ കടന്നത്. കൊറോണ പ്രതിസന്ധി വന്നതോടെ വില്‍പന കുറഞ്ഞു. പ്രധാന വില്‍പനശാലകള്‍ വഴി വിറ്റഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതികമായി മെച്ചപ്പെട്ട മോഡല്‍ വിപണിയിലിറങ്ങിയതും വിലയില്‍ വന്ന മാറ്റങ്ങളും ചില ബ്രാന്‍ഡുകളോടുള്ള ഉപയോക്താക്കളുടെ താല്‍പര്യം കുറഞ്ഞതും ഉത്പന്നങ്ങള്‍ കെട്ടികിടക്കാന്‍ കാരണമായി. കമ്ബനികളോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.…

 • സ്വര്‍ണവില കുറയുന്നു; പവന് 44360 രൂപ

  സ്വര്‍ണവില കുറയുന്നു; പവന് 44360 രൂപ

  കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് വിപണി നിരക്ക് 44,360 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4600 രൂപയുമാണ്.സ്വര്‍ണ വില ശനിയാഴ്ച 360രൂപ കുറഞ്ഞ് 44,440 രൂപയിലേക്ക് എത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയില്‍ മാത്രം 640 രൂപയുടെ കുറവാണ് ഉണ്ടായത്. 45,080 രൂപയില്‍ നവംബര്‍ ആറിന് വ്യാപാരം ആരംഭിച്ച സ്വര്‍ണം 44,440…

 • ഓഹരിവിപണിയില്‍ 43 കമ്പനികളുടെ ഐ.പി.ഒ

  ഓഹരിവിപണിയില്‍ 43 കമ്പനികളുടെ ഐ.പി.ഒ

  മുംബൈ . ആഗോള തലത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നതോടെ ഇത്തവണ ഓഹരി വിപണിയില്‍ ഐപിഒ തരംഗം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 43 കമ്പനികളാണ് ഐപിഒ നടത്തിയത്. ഈ വര്‍ഷം അവസാനിക്കാൻ ഇനിയും ഒന്നര മാസത്തിലധികം സമയം ബാക്കി നില്‍ക്കെയാണ് 43 ഐപിഒ എന്ന നേട്ടം കൈവരിച്ചത്. മുൻ വര്‍ഷം 40 കമ്പനികള്‍ മാത്രമാണ് ഐപിഒ സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കോവിഡ്, റഷ്യ-യുക്രെയിൻ യുദ്ധ പ്രതിസന്ധി എന്നിവ വലിയ രീതിയിലുള്ള സാമ്ബത്തിക…

 • കേരളീയത്തിൽ കുടുംബശ്രീക്ക് 1.37 കോടി രൂപയുടെ വിറ്റുവരവ്

  കേരളീയത്തിൽ കുടുംബശ്രീക്ക് 1.37 കോടി രൂപയുടെ വിറ്റുവരവ്

  ഫുഡ്‌കോർട്ട് 87,98,910 രൂപഉൽപന്ന പ്രദർശന വിപണന മേള 4871011ആകെ 1,36,69,911 രൂപ കലയും സംസ്‌കാരവും സമന്വയിച്ച കേരളീയത്തിൽ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബർ ഒന്നു മുതൽ ഏഴു വരെ കനകക്കുന്നിൽ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോർട്ട്, ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകർ സ്വന്തമാക്കിയത്. ‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോർട്ടിൽ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉൽപന്ന പ്രദർശന വിപണന മേളയിൽ നിന്നും…