Tag: kerala tourism

 • 4130 രൂപ മതി ഇടുക്കി ഇക്കോ ലോഡ്ജില്‍ താമസിക്കാന്‍

  4130 രൂപ മതി ഇടുക്കി ഇക്കോ ലോഡ്ജില്‍ താമസിക്കാന്‍

  ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ 10 മണിയ്ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ജില്ലാ കളക്ടറും ഡി.ടി.പി.സി ചെയര്‍പേഴ്സണുമായ ഷീബാ ജോര്‍ജ്ജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യരംഗത്തുള്ള പൗരപ്രമുഖര്‍, ഇതര വകുപ്പുകളിലെ…

 • ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത്

  ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത്

  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിക്ഷേപകര്‍ പങ്കെടുക്കും: മന്ത്രി റിയാസ് തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമാണ് നിക്ഷേപകസംഗമം നടത്തുന്നത്. നവംബര്‍ 16 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്ലാനിംഗ്…

 • സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

  സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

  മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്ബനി വ്യക്തമാക്കി. സലാം എയര്‍ വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിംഗ് സൗകര്യവും നീക്കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. ടിക്കറ്റ് റീ ഫണ്ട്…

 • വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ്

  വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ്

  വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻ ഹായ്പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുന്നത് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ​ഗുണകരമാകുമെന്ന് അംബാസിഡർ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നിന്നും വിയറ്റ്നാം സിറ്റിയായ ഹോ ചിമിനിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സൗത്ത് വിയറ്റ്നാമിലെ ചില…

 • കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്

  കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്

  തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്‌ [ കെ-ഡിസ്ക് ] സ്കോച്ച് അവാർഡ്.  കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക്  നല്‍കുന്ന ബഹുമതിയാണ് സ്‌കോച്ച് അവാര്‍ഡ്. ഇ- ഗവേണന്‍സ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.അഭ്യസ്ഥ വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് വ്യവസായ മേഖല  ആവശ്യപ്പെടുന്ന നൈപുണ്യം നല്‍കി തൊഴില്‍…

 • പുതിയ മദ്യനയം ഈ ആഴ്ച

  പുതിയ മദ്യനയം ഈ ആഴ്ച

  തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യനയം പരിഷ്‌ക്കരിക്കാന്‍ ആലോചന. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഐ.ടി പാര്‍ക്കുകളിലും ബാറുകള്‍ തുടങ്ങാന്‍ വ്യവസ്ഥ ലഘൂകരിക്കുന്ന തരത്തില്‍ പരിഷ്‌ക്കരിക്കാനാണ് ആലോചന.പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍ മദ്യനയം പരിഗണനയ്ക്ക് വരും. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഞ്ച് മുതല്‍ 10 ലക്ഷം വരെ വര്‍ധിപ്പിക്കും. നെിലവില്‍ 30 ലക്ഷം രൂപയാണ് ഫീസ്. എയര്‍പ്പോര്‍ട്ട് ലോഞ്ച്, ക്ലബ് എന്നിവിടങ്ങളിലെയും ഫീ വര്‍ധിപ്പിക്കും.ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കും വ്യവസ്ഥകള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. നിലവില്‍…

 • ലുലു ഫാഷന്‍ വീക്ക് മെയ് 17 മുതല്‍ 21 വരെ

  ലുലു ഫാഷന്‍ വീക്ക് മെയ് 17 മുതല്‍ 21 വരെ

  ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെയ്ക്കായി പ്രത്യേക തീം സോങ് തിരുവനന്തപുരം : ലുലു ഫാഷന്‍ വീക്കിന്‍റെ ഈ വര്‍ഷത്തെ ഗ്രാന്‍ഡ് ഫിനാലെയിലൂടെ ലോകത്തിന്‍റെ ഫാഷന്‍ റാംപിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി തലസ്ഥാനം. രാജ്യത്ത് ലുലു ഫാഷന്‍ വീക്കിന്‍റെ ആറാം പതിപ്പാണിതെങ്കിലും, തിരുവനന്തപുരത്ത് ഇതാദ്യത്തേതാണ്. മെയ് 17 മുതല്‍ 21 വരെ ലുലു മാളിലാണ് ഫാഷന്‍ വീക്ക് നടക്കുന്നത്. ഫ്ലൈയിംഗ് മെഷീനുമായി സഹകരിച്ച് ലിവൈസ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷന്‍ വീക്ക് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്‍റ് കൂടിയാണ്. മെയ്…

 • കേരളത്തിന് രണ്ട് വന്ദേഭാരത് കൂടി അനുവദിച്ചേക്കും

  കേരളത്തിന് രണ്ട് വന്ദേഭാരത് കൂടി അനുവദിച്ചേക്കും

  75-ാം സ്വാതന്ത്ര്യദിനത്തിന് 75 വന്ദേഭാരത് എക്‌സ്പ്രസുകള്‍ അന്‍ഷാദ് കൂട്ടുകുന്നം തിരുവനന്തപുരം. സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി ഈ വര്‍ഷം അനുവദിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊച്ചി-ബാംഗ്ലൂര്‍, കന്യാകുമാരി- കോഴിക്കോട് റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് പരിഗണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അനുവദിച്ചാല്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തെ 75-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് 75 പുതിയ…

 • വിമാന കമ്പനികൾ നിരക്കുകൾ കൂട്ടുന്നു

  വിമാന കമ്പനികൾ നിരക്കുകൾ കൂട്ടുന്നു

  by

  in

  ഗോ എയർ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഫ്‌ളൈറ്റുകൾ റദ്ധാക്കിയതോടെ മറ്റ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്താൻ തുടങ്ങുന്നു.ഗോ എയറിന്റെ പല വിമാനങ്ങളും റദ്ധാക്കിയിട്ടുണ്ട്. മെയ് 15 വരെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുമില്ല. ഈ വിമാന കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഉടനെ തീരാൻ സാധ്യത ഇല്ലാത്തതിനാൽ വരും മാസങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കൂടാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണമേറുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ തന്നെ വിമാന ടിക്കറ്റ് നിരക്കുകൾ കൂടിയത്…

 • ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളില്‍ കോവളം ലീല റാവിസ് എട്ടാമത്

  ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളില്‍ കോവളം ലീല റാവിസ് എട്ടാമത്

  ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളില്‍ കോവളം ലീല റാവിസ് എട്ടാമത്. രാജ്യാന്തര ട്രാവല്‍ മാസികയായ ‘ട്രാവല്‍ ആന്റ് ലീഷറാ’ണ് ലോകത്തെ അതിശയകരമായ 20 ആഡംബര ഹോട്ടലുകളിൽ ഒന്നായി പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീല റാവിസിനെ തിരഞ്ഞെടുത്തത്. പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏകഹോട്ടലും കോവളം ലീല റാവിസാണ്. കോവളത്തിന്റെ തീരമനോഹാരിത അല്പം പോലും ചോർന്നുപോകാതെ ആസ്വദിക്കാൻ കഴിയും എന്നതാണ് കോവളം ലീലാ റാവിസ് ഹോട്ടലിന്റെ പ്രത്യേകതയായി ട്രാവൽ ആന്റ്…