ആസ്വദിക്കാം പാലരുവിയുടെ ഭംഗി


കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സഞ്ചാരികള്‍ക്കായി തുറന്നു. കുളിക്കാന്‍ അനുമതിയില്ല. 8 മാസങ്ങള്‍ക്ക് ശേഷമാണ് പാലരുവി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലാണ് കുളിക്കാന്‍ അനുമതി നല്‍കാത്തത്. ഞായറാഴ്ച തുറന്ന ദിവസം 25045 രൂപ വരുമാനം പാലരുവിയില്‍ ലഭിച്ചു.
വരും ദിവസങ്ങളില്‍ തിരക്കേറാനാണ് സാധ്യത.
കാട്ടുതീ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളച്ചാട്ടതിതലേക്കുള്ള പ്രവേശനം അടച്ചത്. പിന്നീട് കോവിഡ് മൂലം തുറക്കാനായില്ല.
സ്വകാര്യ വാഹനങ്ങള്‍ക്ക് പാലരുവി ജലപാതത്തിലേക്ക് പ്രവേശനമില്ല. ദേശീയപാതയ്ക്ക് സമീപത്തെ കൗണ്ടറില്‍ നിന്നും പാസെടുത്ത് പാലരുവി ഇക്കോ ടൂറിസത്തിന്റെ വാഹനത്തില്‍ വെള്ളച്ചാട്ടത്തിലേക്ക് പോകാം.