അബൂദാബി: മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം
ശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബാംഗം സ്വന്തമാക്കി. അറബ് വ്യവസായ പ്രമുഖനും അബൂദാബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ വാങ്ങിയത്.
100 കോടി ഡോളറിനാണ് ഓഹരികള്‍ വാങ്ങിയത്. തഹനൂന്‍ അബൂദാബി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമാണ്. ബിസ്നസ് വാര്‍ത്താ ഏജന്‍സി ബ്ലൂം ബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ലുലു ഗ്രൂപ്പ് ഓഹരി ഏറ്റെടുക്കുന്നതുമായ വാര്‍ത്ത അതികൃതര്‍ നിഷേധിച്ചു. കേവലം അപവാദ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതില്ലെന്ന് ലുലു കമ്മ്യൂണിക്കേഷന്‍ വക്താവ് വി.നന്ദകുമാര്‍ പറഞ്ഞു.