നമ്മുടെ കൊച്ചു കേരളം ലോകമെങ്ങും വാര്‍ത്തയാണ്‌

കേരളത്തിന്റെ കോവിഡ്‌ അതിജീവനം ഇന്ത്യയിൽ മാത്രമല്ല, മുപ്പത്തഞ്ചിലധികം രാജ്യാന്തര മാധ്യമങ്ങൾക്കും പ്രധാനവാർത്ത. ആരോഗ്യരംഗത്തെ കേരള മാതൃക ബിബിസിയിലടക്കം മുമ്പുതന്നെ ചർച്ചയായതാണ്‌. രാജ്യത്താദ്യം  രോഗം സ്ഥിരീകരിച്ച കേരളത്തിന്റെ ഐതിഹാസികമായ അതിജീവനമാണ്‌ വീണ്ടും ലോകമാധ്യമങ്ങളിൽ  ചർച്ചയാകുന്നത്‌.  ബ്രിട്ടൻ, യുഎസ്‌, ക്യാനഡ, ഇറ്റലി, ഫ്രാൻസ്‌, അറേബ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം നമ്മുടെ മുന്നേറ്റം എടുത്തുപറഞ്ഞു.

ബിബിസി (ലണ്ടൻ)

കേരളം എങ്ങനെയാണ്‌ കോവിഡ്‌ രോഗവ്യാപനം നേർരേഖയിലേക്ക്‌ മാറ്റിയതെന്ന്‌ ചർച്ച ചെയ്യുന്ന വാർത്ത ഇന്ത്യൻ പ്രതിനിധി സൗതിക്‌ ബിശ്വാസാണ്‌ തയ്യാറാക്കിയത്‌. ലിങ്ക്‌: https://www.bbc.com/news/world-asia-india-52283748. ടോക്ക്‌ ഷോ ഇൻ ബിബിസി എന്ന പരിപാടിയിൽ വാർക്ക്‌ ലൈഫ്‌ ഇന്ത്യ എന്ന അഭിമുഖ പരിപാടിയിലും കേരളത്തിന്റെ നിപാ, കോവിഡ്‌ മുന്നേറ്റങ്ങൾ ചർച്ചയായി.

ദ ഗാർഡിയൻ (ലണ്ടൻ)

ഇന്ത്യൻ പ്രതിനിധി ഉമ്മൻ സി കുര്യൻ തയ്യാറാക്കിയ റിപ്പോർട്ടിൽ, കമ്യൂണിസ്‌റ്റുകാർ ഭരിക്കുന്ന കേരളത്തിലെ സുസജ്ജമായ ആരോഗ്യ സംവിധാനത്തിന്റെയും ഭരണസുതാര്യതയുടെയും മേന്മകൾ വിവരിക്കുന്നു. ലിങ്ക്‌: https://www.theguardian.com/…/kerala-indian-state-flattened….

ദ വാഷിങ്‌ടൺ പോസ്‌റ്റ്‌ (വാഷിങ്‌ടൺ)

നിഹാ മാസിഹ്‌ തയ്യാറാക്കിയ റിപ്പോർട്ടിൽ കേരളത്തിന്റെ പരിശോധനാ സംവിധാനം, രോഗികളുടെ റൂട്ട്‌ മാപ്പ്‌ തയ്യാറാക്കൽ, സാമുഹ്യ അടുക്കള എന്നിവയെക്കുറിച്ച്‌ വിവരിക്കുന്നു. ഒപ്പം ആരോഗ്യമന്ത്രി കെ കെ ശെശലജയുടെ കോവിഡ്‌ സംബന്ധിച്ച ട്വിറ്റർ കമ്യൂണിക്കേഷനും ചേർത്തിട്ടുണ്ട്‌. ലിങ്ക്‌: https://www.washingtonpost.com/…/3352e470-783e-11ea-a311-ad…

അൽ ജസീറ (ഖത്തർ)

കമ്യൂണിസ്‌റ്റ്‌ സർക്കാരിന്റെ കോവിഡ്‌ പ്രതിരോധം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതാണെന്ന്‌ വിവരിക്കുന്നു. അലക്‌സി ഒബ്രിയാൻ എന്ന ലേഖകനാണ്‌ വാർത്ത തയ്യാറാക്കിയത്‌. ലിങ്ക്‌: https://www.aljazeera.com/…/coronavirus-indias-kerala-state…

ദ ട്രിബ്യൂൺ മാഗസിൻ (ലണ്ടൻ)

ശാരീരിക അകലം, സാമൂഹ്യ ഒരുമ എന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം എടുത്തുപറഞ്ഞാണ്‌ ട്രിബ്യൂൺ ഇന്ത്യയിലെ ചുവപ്പൻ സംസ്ഥാനത്തെ ആരോഗ്യ മുന്നേറ്റം വിവരിക്കുന്നത്‌. വിനയാ രാഘവനാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ലിങ്ക്‌: https://tribunemag.co.uk/…/physical-distance-social-unity-h…

ആർ ടി അമേരിക്ക ന്യൂസ്‌ (യുഎസ്‌)

ചാനൽ ടോക്ക്‌ ഷോയിൽ കേരള മാതൃക ലോകത്തിന്‌ വഴികാട്ടുകയാണെന്ന്‌ ആരോഗ്യ വിദഗ്‌ധർ ഉദാഹരണസഹിതം  ചൂണ്ടിക്കാട്ടുന്നു. യൂട്യൂബ്‌ ലിങ്ക്‌: https://youtu.be/hT4xylOrdkw.

ദ എക്കണോമിസ്‌റ്റ്‌ (ലണ്ടൻ)

വിയത്‌നാമും കേരളവും കാണിച്ച പ്രതിരോധമാതൃക വിവരിക്കുന്ന എക്കണോമിസ്‌റ്റിലെ ലേഖനത്തിൽ കാര്യക്ഷമതയോടെയുള്ള ആരോഗ്യസംവിധാനം സംസ്ഥാനത്തിന്റെ പ്രത്യേകതയാണെന്ന്‌ എടുത്തുപറയുന്നു. ലിങ്ക്‌: https://www.economist.com/…/vietnam-and-the-indian-state-of…

ദ വോഗ്‌ (യുഎസ്‌)

അമേരിക്കൻ ഫാഷൻ ലൈഫ്‌ സ്‌റ്റൈൽ മാഗസിനായ വോഗിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കവർചിത്രത്തോടെയാണ്‌, സംസ്ഥാനത്തിന്റെ മുന്നേറ്റം വിവരിച്ചത്‌.  ലേഖനം, രാജ്യാന്തര ശ്രദ്ധയും പിടിച്ചുപറ്റി. ലിങ്ക്‌: https://www.vogue.in/…/vogue-warriors-kk-shailaja-kerala-he…

അറബ്‌ ന്യൂസ്‌ (സൗദി അറേബ്യ)

ഇന്ത്യയുടെ ഭേദമാകൽ നിരക്ക്‌ 11 ശതമാനം മാത്രമാകുമ്പോൾ കേരളത്തിൽ ഇത്‌ 50 ശതമാനമാണെന്ന്‌ യുഎഇയിലെ അറബ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ലിങ്ക്‌: https://www.arabnews.com/node/1660731/world

കേരളത്തിന്റെ നേട്ടം വാർത്തയായി വന്ന മറ്റുപ്രമുഖ രാജ്യാന്തര പ്രസിദ്ധീകരണങ്ങളും അവയുടെ ലിങ്കും:

വോയ്‌ ഓഫ്‌ അമേരിക്ക (യുഎസ്‌) ലിങ്ക്‌: https://www.voanews.com/…/indias-kerala-state-shows-way-cor…
എംഐടി ടെക്‌നോളജി റിവ്യൂ (കേംബ്രിഡ്‌ജ്‌) ലിങ്ക്‌: https://www.technologyreview.com/…/kerala-fight-covid-19-i…/
നാഷണൽ പോസ്‌റ്റ്‌ (ക്യാനഡ) ലിങ്ക്‌: https://nationalpost.com/…/the-kerala-model-how-a-small-ind…
ദ ഡിപ്ലോമാറ്റ്‌ (ജപ്പാൻ) ലിങ്ക്‌: https://thediplomat.com/…/how-a-south-indian-state-flatten…/
ദ നാഷണൽ മിഡിൽ ഈസ്‌റ്റ്‌ (അബുദാബി) https://www.thenational.ae/…/coronavirus-what-kerala-can-te…
ഗൾഫ്‌ ന്യൂസ്‌ (ദുബായ്‌):  https://gulfnews.com/…/keralas-covid-19-fight-success-due-t…
ഖലീജ്‌ ടൈംസ്‌ (ദുബായ്‌) : https://m.khaleejtimes.com/…/Coronavirus-When-Indias-commun…
ഫ്രാൻസ്‌ ലെ മുണ്ടെ: https://www.lemonde.fr/…/en-inde-un-etat-marxiste-se-heurte…
ഫ്രാൻസ്‌ കുറിയർ ഇന്റർനാഷണൽ: https://www.courrierinternational.com/…/reportage-en-inde-l…
ഫ്രാൻസ്‌  സയൻസ്‌ അവനീർ https://t.co/Xh7RONymcH?amp=1
ഇറ്റലി ലാ സ്‌റ്റംബ: https://www.lastampa.it/…/il-fattore-k-nella-lotta-al…/amp/…
ഇറ്റലി റിപബ്ലിക: https://rep.repubblica.it/…/coronavirusindiailmodellok…/
ജർമനി ജംഗിൾ വെൽറ്റ്‌: https://www.jungewelt.de/…/376539.indien-kommunisten-gegen-…
സൗത്ത്‌ ചൈന മോണിങ്‌ പോസ്‌റ്റ്‌ : https://www.scmp.com/…/coronavirus-pinarayi-vijayan-andrew-…
സ്‌ട്രൈറ്റ്‌ ടൈംസ്‌ (സിംഗപ്പുർ): https://www.straitstimes.com/…/keralas-investments-in-publi…
നൈജീരിയ പൻജൻഗ്‌: https://punchng.com/flattening-the-curve-lessons-from-ker…/…
ന്യൂ ഫ്രൈം സൗത്ത്‌ ആഫ്രിക്ക: https://www.newframe.com/kerala-is-a-model-state-in-the-co…/
തുർക്കി എവർൻസൽ: https://www.evrensel.net/…/hindistanin-gormezden-gelinen-bo…
യൂറോപ് സോളിഡൈർ: http://www.europe-solidaire.org/spip.php?article53041
ധാക്ക ട്രിബ്യൂൺ (ബംഗ്ലാദേശ്‌): https://www.dhakatribune.com/…/how-kerala-flattened-its-cor…
പാത്ത്‌. ഓർഗ്‌: https://www.path.org/…/4-lessons-kerala-how-effectively-co…/
ആൾട്ടർ നെറ്റ്‌ യുഎസ്‌എ: https://www.alternet.org/…/an-overlooked-region-of-india-i…/
പ്രസ്സൻസ (ബ്രിട്ടൻ): https://www.pressenza.com/…/an-often-overlooked-region-of-…/
ഫ്രാൻസ്‌ ഹ്യൂമനൈറ്റ്‌ (ഫ്രാൻസ്‌):  https://www.humanite.fr/en-inde-comment-letat-communiste-du…
പോളണ്ട്‌ സ്‌ട്രജക്‌: https://strajk.eu/koronawirus-w-indiach-najlepiej-w-walce-…/
ബ്രസീൽ. ബ്രസീൽഡെഫാറ്റോ: https://www.brasildefato.com.br/…/kerala-is-a-model-state-i…