എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസം മുതല്‍ ഇത് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തട്ടിപ്പുകള്‍ തടയുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്.
പല ബാങ്കുകളും തെരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്ക് ഈ സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. ഇതുവഴി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വിവിധ സൗകര്യങ്ങള്‍ ഉപയോഗിക്കുകയോ ഓഫു ചെയ്തു വെക്കുകയോ ചെയ്യാന്‍ സാധിക്കും. എടിഎം, ഓണ്‍ലൈന്‍ ഉപയോഗം, കച്ചവട സ്ഥാപനങ്ങളില്‍ സൈ്വപ് ചെയ്യല്‍, സ്പര്‍ശന രഹിത ഇടപാട്, അന്താരാഷ്ട്ര ഉപയോഗം തുടങ്ങിയവയില്‍ തങ്ങള്‍ക്ക് ആവശ്യമുളളവ മാത്രം ഉപയോഗിക്കാവുന്ന രീതിയില്‍ വെക്കുകയും മറ്റുളളവ ഓഫു ചെയ്യുകയും ആകാം. പിന്നീട് ഇവ ഓണ്‍ ചെയ്യ്ത് ഉപയോഗിക്കാം.