ബുര്‍ജ് ഖലീഫ നിര്‍മിച്ച കമ്പനിയും നിര്‍ത്തുന്നു

ദുബായ്: അറബ്ടെക് ഹോള്‍ഡിങ് പി.ജെ.എസ്.സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമായത്. ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമാണ്. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം.

നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്‌ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം നിര്‍മാണ കമ്പനികള്‍ കുറച്ചു വര്‍ഷങ്ങളായി പ്രയാസത്തിലായിരുന്നു. അറബ്‌ടെക്കിന്റെ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here