രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ ഗുജറാത്തില്‍


അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ പദ്ധതി ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 31ന് ഉദ്ഘാടനം ചെയ്യും. സ്‌പൈസ് ജെറ്റാണ് സീപ്ലെയ്ന്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ടേക് ഓഫിലും ലാന്‍ഡിങ്ങിലുമാണ് ആകാശവിമാനങ്ങളും കടല്‍ വിമാനങ്ങളും തമ്മില്‍ സാങ്കേതികമായി വ്യത്യാസമുള്ളത്. നിശ്ചിത ആഴമുള്ള നദിയിലോ കടലിലോ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യാം. രാജ്യത്തെ എല്ലായിടത്തുനിന്നും ഗുജറാത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ സബര്‍മതി നദിയില്‍ നിന്നാണ് തുടക്കം. കഴിഞ്ഞ ദിവസം സ്‌പൈസ് ജെറ്റ് പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു.