ബില്‍ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് അംബാനി


മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ച്വേഴ്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. ബ്രേക്ക് ത്രൂ എനര്‍ജിയില്‍ നിലവിലുള്ള ഫണ്ടിന്റെ 5.75 ശതമാനം വരുന്ന തുകയാണിത്. അടുത്ത 810 വര്‍ഷം കൊണ്ടാകും ഇത്രയും തുക ഈ സംരംഭത്തില്‍ നിക്ഷേപിക്കുക.
ക്ലീന്‍ എനര്‍ജി കമ്പനികളിലും കാര്‍ഷിക സാങ്കേതിക വിദ്യയിലും നിക്ഷേപം നടത്തുന്നതിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനുള്ള കൂട്ടായ്മയാണ് ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്‌സ്.
ബില്‍ഗേറ്റ്‌സിന് പുറമെ ജെഫ് ബെസോസ്, മൈക്ക്ള്‍ ബ്ലൂംബെര്‍ഗ്, ജാക്ക്മാ, മസയോഷി സണ്‍ തുടങ്ങി ആഗോളതലത്തിലുള്ള ബിസിനസുകാരും ഇതില്‍ പങ്കാളികളാണ്.