റിയാദ്: സൗദിയില്‍ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാകും. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നാളെമുതല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കുന്നത്.
9600 റിയാലാണ് ലെവി തുക. നേരത്തെ മറ്റിതര ജോലിക്കാര്‍ക്ക് ലെവി ഈടാക്കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി നടപ്പാക്കുന്നത്. ഒരു സ്വദേശി പൗരന്റെ കീഴില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെങ്കില്‍ കൂടുതലുള്ള ഓരോ തൊഴിലാളിക്കും ലെവി നല്‍കണം. 600 റിയാലാണ് ലെവി തുക. ഇന്ത്യയിലെ 12000 രൂപയില്‍ അധികം വരും.
അടുത്തവര്‍ഷം ശവ്വാല്‍ 21മുതല്‍ നിലവിലുള്ള എല്ലാ തൊഴിലാളികള്‍ക്കും ലെവി നല്‍കണം