Tag: SAUDI

 • ഓയില്‍ വിലവര്‍ധിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും നല്ല കാലം വരുന്നു

  ഓയില്‍ വിലവര്‍ധിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും നല്ല കാലം വരുന്നു

  ന്യൂഡല്‍ഹി. ക്രൂഡ് ഓയില്‍ ഉല്പാദക രാജ്യങ്ങള്‍ക്ക് 2023 നല്ല വര്‍ഷമായി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ വര്‍ഷം 83 ഡോളറായിരുന്നു ശരാശരി വില. 2020ല്‍ 18 ഡോളറിലേക്ക് താഴ്ന്നതോടെ ഗള്‍ഫ് മേഖലയിലടക്കം വന്‍ പ്രതിസന്ധിയുണ്ടായി. തുടര്‍ന്ന് എണ്ണ ഉല്പാദക രാജ്യങ്ങള്‍ നികുതി വരുമാനമടക്കമുള്ള ഇതര വരുമാന മാര്‍ഗത്തിലേക്ക് നീങ്ങി.പലസ്തൈന്റെ ഭാഗമായ ഗാസ മുനമ്പിലേക്ക് കരയുദ്ധം ലക്ഷ്യമിട്ട് ഇസ്രായേല്‍…

 • പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ;വിമാനകമ്പനികളുമായി ചർച്ച നടത്തും

  പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ;വിമാനകമ്പനികളുമായി ചർച്ച നടത്തും

  by

  in

  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. തിരുവനന്തപുരം. പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ വിമാനകമ്പനികളുമായി ചര്‍ച്ച നടത്തും. ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കു വിമാന കമ്പനികള്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നാണു വിമാനകമ്പനികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.ഇന്ത്യയില്‍ നിന്നുളള വിമാനകമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ലഭ്യമാണോ എന്നതു പരിശോധിക്കും.…

 • റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ വളര്‍ച്ച; ഓഫിസ് കെട്ടിടങ്ങള്‍ കിട്ടാനില്ല

  റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ വളര്‍ച്ച; ഓഫിസ് കെട്ടിടങ്ങള്‍ കിട്ടാനില്ല

  കോവിഡ് കാലത്ത് 9000 റിയാലിന് ലഭിച്ചു കൊണ്ടിരുന്ന ഫാമിലി ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ 12000 റിയാലിന് മുകളില്‍ നല്‍കണം.

 • സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി രണ്ടു ഘട്ടങ്ങളായി

  സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി രണ്ടു ഘട്ടങ്ങളായി

  റിയാദ്: സൗദിയില്‍ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാകും. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നാളെമുതല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കുന്നത്.9600 റിയാലാണ് ലെവി തുക. നേരത്തെ മറ്റിതര ജോലിക്കാര്‍ക്ക് ലെവി ഈടാക്കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി നടപ്പാക്കുന്നത്. ഒരു സ്വദേശി പൗരന്റെ കീഴില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെങ്കില്‍ കൂടുതലുള്ള ഓരോ തൊഴിലാളിക്കും ലെവി നല്‍കണം. 600 റിയാലാണ് ലെവി തുക. ഇന്ത്യയിലെ 12000 രൂപയില്‍ അധികം വരും.അടുത്തവര്‍ഷം ശവ്വാല്‍ 21മുതല്‍…

 • വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു

  വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു

  റിയാദ്: പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍ നിന്ന് ജിദ്ദയിലേയ്ക്ക് വനിതാ ജീവനക്കാരുമായി സര്‍വീസ് നടത്തിയത്. ഏഴംഗ ക്രൂവില്‍ ഫസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്‌ലൈഡീല്‍ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു. ക്യാപ്റ്റന്‍ വിദേശ വനിതയായിരുന്നു.രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍…

 • സൗദിയില്‍ പ്രീമിയം ഇഖാമ സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ അറിയൂ
 • റിയാദ് മെട്രോ; മൂന്നു മാസത്തിനകം സര്‍വീസ് തുടങ്ങും

  റിയാദ്: റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ 92 ശതമാനവും ഇതിനകം പൂര്‍ത്തിയായതായും റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഇതിനകം 180 ട്രെയിനുകള്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിക്കഴിഞ്ഞു. ഇവയുടെ പരീക്ഷണ ഓട്ടങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും റിയാദ് റോയല്‍ കമ്മീഷന്‍ ഉപദേഷ്ടാവ് ഹുസ്സം അല്‍ ഖുറൈശി അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ ട്രെയിനുകളിലൊന്നില്‍ പരിശോധന നടത്തിയ…

 • സൗദിയില്‍ ചെറുകിടസ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന;പുതുതായി ആരംഭിച്ചത് അരലക്ഷത്തിനുമേല്‍

  സൗദിയില്‍ ചെറുകിടസ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന;പുതുതായി ആരംഭിച്ചത് അരലക്ഷത്തിനുമേല്‍

  സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. സൗദി പൗരന്‍മാരുടെ കീഴിലും വിദേശ നിക്ഷേപത്തിന് കീഴിലുമുള്ള സ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ചെറുകിട മേഖലയില്‍ 580000 സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 55736 സ്ഥാപനങ്ങള്‍ പുതുതായി തുടങ്ങിയതാണ്.പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ എണ്ണം 10 ശതമാനമാണ് വര്‍ധിച്ചത്. സ്വകാര്യ മേഖലയില്‍ സൗദി പൗരന്‍മാര്‍ക്ക്…

 • നിര്‍മ്മിത ബുദ്ധി; അറബ് ലോകത്ത് സൗദി ഒന്നാമത്

  നിര്‍മ്മിത ബുദ്ധി; അറബ് ലോകത്ത് സൗദി ഒന്നാമത്

  റിയാദ്: വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി സൗദി. ആഗോള തലത്തില്‍ 22ാം സ്ഥാനത്താണ് അവര്‍. ടോര്‍ടോയിസ് ഇന്റലിജന്‍സ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് സൗദിയുടെ നേട്ടം പറയുന്നത്. അറബ് രാജ്യങ്ങളില്‍ സാങ്കേതിക വിദ്യാ വളര്‍ച്ചയില്‍ ഒരുപടി മുന്നിലാണ് സൗദിയെന്ന് തെളിയിക്കുന്നതാണ് ഈ സൂചിക.ഗവണ്‍മെന്റ് സ്ട്രാറ്റജി സ്റ്റാന്‍ഡേര്‍ഡില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് സൗദി. ഓപ്പറേറ്റിംഗ് എന്‍വയണ്‍മെന്റ് സ്റ്റാന്‍ഡേര്‍ഡില്‍ ഒമ്ബതാം സ്ഥാനത്താണ് സൗദി. മുഹമ്മദ് ബിന്‍ സല്‍മാന് കീഴില്‍ സൗദി കൈവരിക്കുന്ന അതുല്യ നേട്ടം കൂടിയാണിത്. 143 സൂചികകളാണ്…

 • ഇന്ത്യയിലെ 476 കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

  ഇന്ത്യയിലെ 476 കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

  റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത് ഇന്ത്യയിലെ 476 കമ്പനികള്‍ക്ക്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് 476 കമ്പനികള്‍ക്ക് സൗദി സര്‍ക്കാരുമായി ചേര്‍ന്നോ അല്ലാതെയോ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ 11069 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ നടത്തിയിട്ടുള്ളത്.34 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് രാജ്യങ്ങള്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇപ്പോള്‍ റിലയന്‍സിലടക്കം സ്വകാര്യസ്ഥാപനങ്ങളിലേക്ക് സൗദി ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിക്ഷേപമുണ്ട്. ഓയില്‍ ഇറക്കുമതി അടക്കം 2.5 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം…