റിയാദ്: പണപ്പെരുപ്പം ഇന്ത്യയില്‍ വര്‍ധിച്ചതും ഡോളര്‍ ശക്തമായതും പ്രവാസികള്‍ക്ക് ഗുണമായി. അഞ്ചു വര്‍ഷത്തിനിടെ സൗദി റിയാലിന് രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.
പത്തുവര്‍ഷത്തിനിടെ 10 രൂപയുടെയും. അതായത് 2010ല്‍ ഇന്ത്യയുടെ 10000 രൂപ വാങ്ങണമെങ്കില്‍ 850 റിയാല്‍ മുതല്‍ 885 റിയാല്‍ വരെ വേണമായിരുന്നു. എന്നാല്‍ 2022 ആയപ്പോള്‍ 486 റിയാല്‍ മതി.
നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് 10000 രൂപയ്ക്ക് 600 റിയാലില്‍ അധികം വേണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 480 റിയാല്‍ മതി.
വായ്പ എടുത്തവര്‍ക്ക് തിരിച്ചടവിന് അനുഗ്രഹമാണെങ്കിലും ഇന്ത്യയിലുണ്ടായ പണപ്പെരുപ്പം വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യം മാറാന്‍ പണപ്പെരുപ്പം സഹായിച്ചേക്കും. ബാങ്ക് വായ്പാ പലിശനിരക്ക് കുറഞ്ഞ അവസ്ഥയില്‍ തുടരുന്നതും രൂപയുടെ തകര്‍ച്ചയും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മാറ്റാന്‍ സഹായിക്കും.