ഭര്‍ത്താവ് ബിസിനസ് നടത്തി പൊളിഞ്ഞ് ആത്മഹത്യ ചെയ്തപ്പോള്‍ ആരും വിചാരിച്ചില്ല, ഭാര്യ ഇത്രയും പെട്ടെന്ന് ബിസിനസിലേക്ക് മടങ്ങിവരുമെന്ന്. നേത്രവതി പുഴയില്‍ ചാടി മരിക്കും മുന്നേ അയാള്‍ ഒരു വരി ഇങ്ങനെ എഴുതി:
‘എന്റെ ബിസിനസ് തന്ത്രങ്ങളില്‍ ഞാന്‍ പരാജയപെട്ടു ‘7000 കോടി രൂപയുടെ കടം കുന്നുകൂടി ഇനി രക്ഷപെടാന്‍ വേറെ വഴി ഇല്ല, മരണമാണ് ഏക മാര്‍ഗമാണെന്നും ചിന്തിച്ചു കുടുംബത്തെ തനിച്ചാക്കി അയാള്‍ എന്നെനന്നേക്കുമായി ഓടി ഒളിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe’ day coffee യുടെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയുടെ കഥയാണ് മുകളില്‍ പറഞ്ഞത്.
സിദ്ധാര്‍ഥയുടെ മരണത്തിനു ശേഷം സിഇഒ സ്ഥാനത്തു എത്തിയ അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്ഡെ യെ പലരും സഹതാപതോടെ നോക്കിയിട്ടുണ്ടാകും. ‘ഹതഭാഗ്യയായ സ്ത്രീ വലിയൊരു കടക്കാരന്റെ ഭാര്യ ‘
മറ്റുപലരും അടക്കം പറഞ്ഞു ‘ ഓ ഇനിയിപ്പോ ഇവളായിട്ടു എന്തു ചെയ്യാനാ മൂന്നു പതിറ്റാണ്ടു കൊണ്ട് സിദ്ധാര്‍ഥ നേടിയത് 7000 കോടിയുടെ കടമാണ്, ഇനി ഈ ബിസിനസും പറഞ്ഞു നടക്കാതെ ശിഷ്ട കാലം ഏതേലും മുറിയില്‍ ജീവിതം അവസാനിപ്പിക്കുകയാണ് ഈ പെണ്ണിന് നല്ലത്! അങ്ങനെ ഒരുപാട് സാമൂഹിക ഉപദേശങ്ങള്‍ അവള്‍ക്ക് ചുറ്റും നിന്നു മുറവിളി കൂട്ടിയിട്ടുണ്ടാകും
ആ കസേരയില്‍ ഇരിക്കുമ്പോള്‍ അവളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടാകും. തന്റെ ദുര്‍വിധിയെ ഓര്‍ത്ത്
സ്വന്തം ഭര്‍ത്തവ് നഷ്ടപെട്ട ദുഃഖം മാത്രം ഓര്‍ത്താല്‍ തന്നെ എത്ര വലുതായിരിക്കും അവരുടെ ഭാരം??
പക്ഷേ ഇതെല്ലാം അവളുടെ ജീവിതത്തിലെ മുള് പാതകള്‍ മാത്രമായിരുന്നു. എന്നാല്‍ വെറും രണ്ടു കൊല്ലം കൊണ്ട് 5500 കോടി രൂപയുടെ കടം വീട്ടി സിദ്ധാര്‍ഥ തോറ്റയിടത്തു വിജയ കൊടി പാറിച്ച അയാളുടെ യഥാര്‍ത്ഥ ഹീറോയിന് ആണവര്. ഒരുപക്ഷേ സിദ്ധാര്‍ഥ പോലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ ഭാര്യയുടെ ആ കഴിവിനെ.
നമ്മുടെ ചുറ്റുപാടുകളില്‍ നോക്കിയാല്‍ ഇതുപോലെ ഒരായിരം മാളവികമാരെ നമുക്ക് കാണാന്‍ സാധിക്കും. ശുന്യതയില് നിന്നും വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഒരുപാട് സ്ത്രീകളെ. ഒരുപാട് കുടുംബങ്ങളുടെ നട്ടെല്ലായ സ്ത്രീകളെ. അവരൊക്കെയാണ് സ്ത്രീകളെകൊണ്ട് അധികാര സ്ഥാനങ്ങളില്‍ ഒന്നിന്നും കൊള്ളില്ല എന്ന് ഇന്നും വിശ്വസിക്കുന്ന അധമാന്മാര്‍ക്കുള്ള മറുപടി. ഇതിനെയാണ് അക്ഷരം തെറ്റാതെ വുമണ്‍ എന്‍പവര്‍മെന്റ് എന്ന് വിളിക്കേണ്ടത്.
Home Corporates രണ്ടു വര്‍ഷത്തിനിടെ ഭര്‍ത്താവ് വരുത്തിവെച്ച 5000 കോടി രൂപയുടെ കടം തീര്‍ത്ത് കഫേ ഡേ കോഫി...