സാംസങ് ഗാലക്സി എസ് 23 സീരീസ് എല്ലാവരും ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പാണ്. ഫെബ്രുവരി 1 ലെ ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ ഇവയെല്ലാം ലോഞ്ച് ചെയ്യാനാണ് കമ്ബനി ഉദ്ദേശിക്കുന്നത്.
ഗാലക്സി എസ് 23 ലൈനപ്പില്‍ മിക്കവാറും അടിസ്ഥാന മോഡല്‍, പ്ലസ് മോഡല്‍, ഉയര്‍ന്ന നിലവാരമുള്ള അള്‍ട്രാ വേരിയന്റ് എന്നീ മോഡലുകള്‍ ഉള്‍പ്പെടും. വരാനിരിക്കുന്ന സ്മാര്ട്ട്ഫോണുകളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളും സൂചനകളും സമീപ ആഴ്ചകളിലായി ഉയര്‍ന്നുവന്നിരുന്നു. മുന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഫോണുകള്‍ നാല് നിറങ്ങളിലാണ് ലഭ്യമാകുക. ആദ്യഘട്ടത്തില്‍ ഇത് സാംസങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ മാത്രമായിരിക്കും ലഭിക്കുക.
ടിപ്സ്റ്ററുകളായ റോസ് യംഗ്, സ്നൂപ്പി ടെക്ക് എന്നിവരുടെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത് ഗാലക്സി എസ് 23 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ മുമ്ബ് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട് എന്നാണ്. ഫാന്റം ബ്ലാക്ക്, കോട്ടണ്‍ ഫ്ലവര്‍ (ക്രീം), ബൊട്ടാണിക് ഗ്രീന്‍, മിസ്റ്റി ലിലാക്ക് എന്നീ കളര്വേകള്ക്കൊപ്പം ഗ്രേ, ലൈറ്റ് ബ്ലൂ, ലൈറ്റ് ഗ്രീന്‍, റെഡ് എന്നീ അധിക കളര്‍ ഓപ്ഷനുകളില്‍ മോഡലുകള്‍ ലഭ്യമാകുമെന്ന് റോസ് യങ്ങിന്റെ ട്വീറ്റിലൂടെ വ്യക്തമാക്കുന്നു.