കൃഷിക്കാരന്റെ മകന്‍ പരശത കോടീശ്വരന്‍;പി.പി റെഡ്ഡിയുടെ ജീവിതകഥ അറിയാം

അന്‍ഷാദ് കൂട്ടുകുന്നം
സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നു സ്വപ്രയത്‌നത്താല്‍ പരശത കോടീശ്വരനായ ബിസിനസുകാരനാണ് പി.പി റെഡ്ഡി. ഇന്ന് 26700 കോടി രൂപയുടെ ആസ്ഥിയുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമയാണ് അദ്ദേഹം.
1989ല്‍ രണ്ട് ജീവനക്കാരുമായാണ് റെഡ്ഡി തന്റെ ജൈത്രയാത്ര തുടങ്ങുന്നത്. 1991ല്‍ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങിയ മരുമകന്‍ പി.വി കൃഷ്ണറെഡ്ഡിക്കൊപ്പം മേഘ എന്‍ജിനീയറിങ് എന്റര്‍പ്രൈസസ് ആരംഭിച്ചു.


മുനിസിപ്പാലിറ്റികള്‍ക്ക് ആവശ്യമായ പൈപ്പുകള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു ആരംഭം. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ബിസിനസ് വര്‍ധിക്കുകയും അദ്ദേഹത്തിന്റെ കമ്പനി ഡാമുകളുടെയും റോഡുകളുടെയും നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് പ്രകൃതി വാതക വിതരണക്കാരായി. ജലസേചന പദ്ധതികളിലായി പിന്നെ ശ്രദ്ധ. കാലേശ്വരം ജലസേചന പദ്ധതിയുടെ കൈയൊപ്പും റെഡ്ഡിയുടെ കമ്പനിയുടെതാണ്. 14 ബില്യന്‍ ഡോളറിന്റെ പദ്ധതിയായിരുന്നു അത്. തെലങ്കാനയില്‍ ഗോദാവരി നദിയില്‍ നിന്നുള്ള ജലവിതരണവും മേഘയ്ക്കാണ്.
ഹൈദരാബാദിന്റെ ആധുനിക ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഗോള്‍ഫ് കോഴ്സും കൊട്ടാരം വസതിയും. തിളങ്ങുന്ന വജ്രം പോലെയാണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്, പൂര്‍ണ്ണമായും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചത്.്.
റെഡ്ഡിയുടെ വിജയഗാഥ ബിസിനസ് വിജയം ആഗ്രഹിക്കുന്നവര്‍ക്കു പ്രചോദനമാണ്, പ്രത്യേകിച്ച് ചെറിയ മുടക്കുമുതലില്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക്. കഠിനാധ്വാനം, ദൃഢനിശ്ചയം, സ്ഥിരോത്സാഹം എന്നിവ ഒരാളെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എങ്ങനെ സഹായിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹം. ഒരാളുടെ പശ്ചാത്തലമോ സാഹചര്യമോ എന്തുതന്നെയായാലും, കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകുന്നിടത്തോളം വിജയം കൈവരിക്കാനാകുമെന്ന് റെഡ്ഡി നല്‍കുന്ന പാഠം.