സമൂസകച്ചവടം മോശമല്ല; കോടികള്‍ കൊയ്ത് ദമ്പതികള്‍

ബെംഗളൂരുവില്‍ സമൂസ കച്ചവടം ചെയ്യുന്ന ദമ്പതികള്‍ ഇന്ന് കോടികളുടെ സമ്പത്തിനുടമയാണ്. മുപ്പത് ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികള്‍ക്ക് ഇന്ന് 12 ലക്ഷം ദിവസവരുമാനം. ബെംഗളൂരു സ്വദേശികളായ ശിഖര്‍ വീര്‍ സിംഗും നിധി സിംഗുമാണ് സമൂസ കച്ചവടത്തില്‍ ലക്ഷങ്ങളുടെ ദിവസ വരുമാനം നേടുന്നത്.

ഹരിയാനയില്‍ ബയോ ടെക്‌നോളജി ബി ടെക് പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ശിഖര്‍ ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സില്‍ നിന്ന് എം ടെക്ക് നേടിയതിന് ശേഷം ശിഖര്‍ ബയോകോണ്‍ എന്ന കമ്പനിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു. നിധിക്ക് ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്പനിയില്‍ 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബ പശ്ചാത്തലമുള്ളവരാണെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹമായിരുന്നു ശിഖറിന്.

പഠന കാലത്ത് തന്നെ തന്റെ ആഗ്രഹം പങ്കുവെച്ചെങ്കിലും ശാസ്ത്രജ്ഞനാകണമെന്നായിരുന്നു നിധിയുടെ ഉപദേശം. അഹീെ ഞലമറ കര്‍ണാടകയില്‍ പ്രചരണത്തിന് തരൂരും കെസിയും ചെന്നിത്തലയും; 40 പേരുടെ പട്ടിക പുറത്തുവിട്ട് കോണ്‍?ഗ്രസ് ഒരു നഗരത്തിലൂടെ നടക്കുമ്പോള്‍ ബേക്കറിയില്‍ ഒരു കുട്ടി സമൂസക്ക് വേണ്ടി കരയുന്നത് കണ്ടതോടെയാണ് സമൂസ ബിസിനസ് എന്ന ആശയം തോന്നിയത്. അങ്ങനെ 2015ല്‍ ഇരുവരും ജോലി രാജി വെച്ച് ബംഗളൂരു ബനാര്‍ഘട്ട റോഡില്‍ ‘സമൂസ സിംഗ്’ എന്ന പേരില്‍ കമ്പനി തുടങ്ങി.

ഇലക്ട്രോണിക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് വലിയ അടുക്കള ആവശ്യമായി വന്നതോടെ ഇരുവരുടെയും വീട് 80 ലക്ഷത്തിന് വില്‍ക്കുകയും ചെയ്തു. ആരംഭഘട്ടത്തില്‍ ഒരുപാട് പേര്‍ പിന്തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനും വന്ന സ്ഥാപനത്തിന്റെ ഇന്നത്തെ ദിവസ വരുമാനം 12 ലക്ഷം രൂപയാണ്. നിരവധി പേര്‍ ഇവിടെ തൊഴിലെടുക്കുകയും ചെയ്യുന്നു. ആലു മസാല സമൂസ, ചീസ് ആന്‍ഡ് കോണ്‍ സമൂസ തുടങ്ങി വിവിധയിനം സമൂസകള്‍ ഇവിടെ ലഭ്യമാണ്. സമൂസ കൂടാതെ നിരവധി പാനി പൂരികള്‍ അടക്കമുള്ള സ്ട്രീറ്റ് ഫുഡുകളുമുണ്ട്. വടപാവ്, ആലു സമൂസ പാവ്, ഡബ്‌ലി പാവ്, ആലു ടിക്കി പാവ് എന്നീയിനങ്ങളുമുണ്ട്.