വായ്പയെടുക്കുന്നത് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മൂലധനവും, പ്രവര്‍ത്തന മൂലധനവും ഇല്ലാതെ ഒരു ബിസിനസും മുന്നോട്ടു പോയില്ല. സ്ത്രീകള്‍ക്ക് ഇന്ത്യാ ഗവണ്മെന്റ് നല്കുന്ന അഞ്ച് വായ്പകളാണ് താഴെ പറയുന്നത്.
ഭാരതിയ മഹിള ബാങ്ക് ബിസിനസ്
ലോണ്‍ പേര് സൂചിപ്പിക്കുന്നത് പോലെ സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന നിരാലംബരായ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ബാങ്ക് സ്ഥാപിതമായത്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി 2017 മാര്‍ച്ച് 31 ന് ബാങ്ക് ലയിച്ചു. ഉല്പാദന മേഖലയിലെ ബിസിനസ്സ് ആശയങ്ങള്‍ക്കായി ബാങ്ക് വനിതകള്‍ക്ക് 20 കോടി രൂപ വരെ അനുവദിക്കും. വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് 10.25% ആണ്.
ഉദ്യോഗിനി പദ്ധതി
നല്കിയ വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്ക് ആവശ്യപ്പെട്ട് വനിതാ സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് ആരംഭിച്ച മികച്ച 5 പദ്ധതികളില്‍ ഒന്നാണിത്. 18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക്, ബിസിനസ്സ് ആരംഭിക്കുന്നതിന് 1 ലക്ഷം രൂപ വരെ വായ്പകള്‍ എളുപ്പത്തില്‍ അനുവദിക്കും. സംരംഭകയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 45,000 രൂപയില്‍ കുറവായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. എന്നിരുന്നാലും, ഒരു വിധവ, വികലാംഗ അല്ലെങ്കില്‍ നിരാലംബയായ സ്ത്രീയുടെ കാര്യത്തില്‍ ഈ വരുമാന പരിധി ഒഴിവാക്കിയിട്ടുണ്ട്.
അന്നപൂര്‍ണ പദ്ധതി
ഫുഡ് കാറ്ററിംഗ് ബിസിനസ് നടത്തുന്ന സ്ത്രീകള്‍ക്ക് അടുക്കള നവീകരണം പോലുള്ള ആവശ്യങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ പാത്രങ്ങള്‍ വാങ്ങല്‍, ആവശ്യമായ അടുക്കള ഉപകരണങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്നപൂര്‍ണ പദ്ധതി പ്രകാരം ഒരു സ്ത്രീക്ക് ബിസിനസ്സിനായി ലഭിക്കുന്ന പരമാവധി വായ്പ തുക 50,000 രൂപയാണ്. വായ്പ അനുവദിച്ച ശേഷം, 3 വര്‍ഷത്തിനുള്ളില്‍ തുക തിരിച്ചടയ്ക്കണം.
മുദ്ര പദ്ധതി
ബ്യൂട്ടി പാര്‍ലര്‍, ട്യൂഷന് സെന്റര്‍, തയ്യല്‍ക്കട തുടങ്ങിയ സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുന്ന വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനാണ് ഇന്ത്യാ സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിലുള്ള ഈ പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് ഈട് ആവശ്യമില്ല.
ഓറിയന്റ് മഹിള വികാസ് യോജന സ്കീം
സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുള്ള നിരവധി സ്കീമുകളില്‍, ചുമതലയുള്ള സ്ത്രീയെ ശക്തിപ്പെടുത്തുന്നതിനും ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ ഫണ്ട് ആവശ്യകതകള്‍ നിറവേറ്റുന്നതിനുമായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനര്‍ത്ഥം ഒരു വനിതാ സംരംഭകന് ഈ സ്കീമിന് കീഴില്‍ വായ്പ ലഭിക്കുന്നത് ബിസിനസില്‍ കുറഞ്ഞത് 51% പങ്കുവെക്കേണ്ടത് നിര്‍ബന്ധമാണ്. അനുവദിച്ച വായ്പയ്ക്ക്, ഈ സ്കീം പ്രകാരം പലിശ നിരക്കില്‍ 2% ഇളവ് നല്കുന്നു. വായ്പാ തുക 7 വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കേണ്ടതാണ്.