പക്ഷിയിടിച്ചു; ഏഴ് മണിക്കൂറോളം യാത്ര വൈകി ഗള്‍ഫ്എയര്‍വേയ്സ്

by

in

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ബഹറിനിലേക്ക് പുറപെട്ട ഗള്‍ഫ്എയര്‍വേയ്സ് വിമാനത്തില്‍ പക്ഷികുടുങ്ങിയതിനെ  തുടര്‍ന്ന് ഏഴ് മണിക്കൂറോളം യാത്ര വൈകി. ഞായറാഴ്ച്ച രാവിലെ ആറിന് 172 യാത്രക്കാരുമായി ബഹറിനനിലേക്ക് പുറപെടാനായി റണ്‍വേയിലേക്ക് എത്തിയ ഗള്‍ഫ് എയര്‍വേഴ്സ് ജി.എഫ് 061നമ്പര്‍ വിമാനത്തിലാണ് പക്ഷിയിടിച്ചത്.

എയര്‍ട്രാഫിക്ക് കണ്‍ടോള്‍ ടവറില്‍ നിന്നും സിഗ്നല്‍ കിട്ടിയതിനെ തുടര്‍ന്ന് ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ വിമാനത്തില്‍ നിന്നും പുറത്തേക്ക് വന്ന കാറ്റിന്‍റെ സമ്മര്‍ദ്ദത്തില്‍ റണ്‍വേയിലൂടെ പറന്ന ചെറിയപക്ഷി വിമാനത്തിന്‍റെ ചിറകിനിടെയിലൂടെ ലീഫിനുള്ളില്‍ കുടങ്ങുങ്ങുകയായിരുന്നു.വിമാനത്തിന്‍റെ ചിറകിനിടയിലൂടെ പക്ഷി വിമാനത്തില്‍ കുടുങ്ങിയതോടെ വിമാനത്തിലെ കോക്്പിറ്റിലെ മോണിറ്ററിലേക്ക് പൈലറ്റിന് അപകടസിഗ്നല്‍ ലഭിച്ചതോടെ പൈലറ്റ് എയര്‍ട്രാഫിക്ക് ടവറിലേക്ക് അപകട സിഗന്ല്‍ വിവരം കൈമാറി.ഇതോടെ വിമാനത്തിന്‍്റെ ടേക്ക് ഓഫ് സിഗനല്‍ നിര്‍ത്തിയ എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ ടവര്‍ വിമാനം റണ്‍വേയില്‍ നിന്നും മാറ്റാനുള്ള നിര്‍ദേശം നല്‍കി.ഇതോടെ വിമാനം റണ്‍വേയില്‍ നിന്നും മാറ്റി.

തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് പിന്നിട് യാത്രക്കാരെ വിമാനത്തില്‍ നിന്നും പുറത്ത് ഇറക്കി വാഹനത്തിലൂടെ  ടെര്‍മിനലിലെ ലോഞ്ചിലേക്ക് മാറ്റി.തുടര്‍ന്ന് ടെക്നിക്കല്‍ ഏര്യയിലേക്ക്  വിമാനം മാറ്റി വിശദമായി പരിശോധനകള്‍ നടത്തി വിമാനത്തിലെ ലീഫിനുള്ളില്‍  കുടങ്ങിയ പക്ഷിയും അതിന്‍റെ അവിശിഷ്ടങ്ങളും പുറത്ത് എടുത്ത് ശേഷം മണിക്കൂറോളം വീണ്ടും  വിശദമായി പരിശോധനകള്‍ നടത്തിയ ശേഷമാണ് ഉച്ചക്ക് ഒന്നര മണിയോടെ വിമാനം യാത്രക്കാരുമായി ബെഹറിനിലേക്ക് ടേക്ക് ഓഫ് ചെയ്ത്.തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുമ്പോഴും തിരികെ പറക്കുമ്പോഴും റണ്‍വേയുടെ സമീപത്ത് നിന്നും പക്ഷികളെ തുരത്താനായി എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് ഇവര്‍ ഇ സമയത്ത് പടക്കം പൊട്ടിച്ച് പലപ്പോഴും പക്ഷികളെ തുരത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും അതിനെയെല്ലാം അതീജീവിച്ചാണ് ഇത്തരത്തില്‍ പക്ഷികള്‍ വിമാനങ്ങളില്‍ ഇടിക്കുന്നുതും കുടങ്ങുന്നതും.

 യാത്ര വൈകിയതിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ധം കൂടിയ യാത്രക്കാരന്‍ യാത്ര റദ്ദാക്കി.
തിരുവനന്തപുരത്തത് നിന്നും ബെഹറിനലേക്ക് പുറപെടേണ്ട വിമാനത്തിലെ യാത്രക്കാരനായിരുന്നു തൂത്തുക്കൂടി കായല്‍പട്ടണം സ്വദേശി മുഹമ്മദ് അബുബേക്കറാണ് യാത്ര റദ്ദാക്കിയത്.ഇയാള്‍ സഞ്ചരിക്കേണ്ട വിമാനത്തില്‍ പക്ഷി കുടുങ്ങിയതിനെ തുടര്‍ന്ന് ഏഴ് മണിക്കൂറോളം യാത്ര വൈകിയതിനെ തുടര്‍ന്ന് ഇയാളുടെ രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കുകയായിരുന്നു.ഉടന്‍ തന്നെ വിവരം എയര്‍ലൈന്‍സ് അധികൃതരെ അറിയിച്ചു ഇവര്‍ വിവരം എമിഗ്രഷന്‍ അധികൃതരെ അറിയിച്ചു തുടര്‍ന്ന് എമിഗ്രഷന്‍ അധികൃതര്‍ ഇയാളില്‍ നിന്നും എമിഗ്രഷന്‍ കഴിഞ്ഞ ശേഷം വിമാനത്തില്‍ പോക്ന് പറ്റാത്തതിന്‍റെ കാരണം ഇയാളില്‍ നിന്നും  എഴുതി വാങ്ങിയ ശേഷം ഇയാളെ ഓഫ് ലോഡ് ചെയതു.