തിരുവനന്തപുരം . പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ്.ഇന്നോവ ക്രിസ്റ്റ് സെഡ് എക്സ്, വി എക്സ് ഗ്രേഡുകളുടെ വിലയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നോവ ക്രിസ്റ്റ് സെഡ് എക്സ് 7സീറ്റര്‍,വി എക്സ് 7 സീറ്റര്‍ എന്നിവയ്ക്ക് 25,43,000 രൂപ, 23,79,000 രൂപയും.വി എക്സ് 8 സീറ്റര്‍, വി എക്സ് എഫ്എല്‍ടി 8 സീറ്റര്‍, വി എക്സ് എഫ്എല്‍ടി 7 സീറ്റര്‍, എന്നിവയ്ക്ക് യഥാക്രമം23,84,000 രൂപ,23,84,000 രൂപ, 23,79,000 രൂപ എന്നിങ്ങനെയാണ് ഷോറൂം വില.
എക്കോ, പവര്‍ ഡ്രൈവ് മോഡുകളോടെ എത്തുന്ന 5 സ്പീഡ് മാന്വുവല്‍ ട്രാന്സിഷനോടുകൂടിയ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് വാഹനത്തിന് കുടുതല്‍ കരുത്ത് നല്കുന്നു. കൂടാതെ മികച്ച സുരക്ഷ ഉറപ്പു നല്കുന്ന 7 എസ്ആര്‍എസ് എയര്‍ബാഗുകള്‍, റിയര്‍ ആന്‍ഡ് ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സേഴ്സ്, വെഹിക്കിള്‍ സ്റ്റേബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റ്ം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് (ബിഎ), 3 പോയിന്റ് സീറ്റ്ബെല്‍റ്റ് അടക്കമുള്ള സുരക്ഷ ഫീച്ചറുകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേകതകളാണ്.
ഡിജിറ്റല്‍ ഡിസ്പ്ലേ, 8-വേ പവര്‍ അഡ്ജസ്റ്റ് പവര്‍ സീറ്റ്, സ്മാര്‍ട്ട് എന്‍ട്രി സിസ്റ്റം, സീറ്റ് ബാക്ക് ടേബിള്‍, വിശദമായ ഡ്രൈവ് ഇന്ഫര്മേഷനോടൊപ്പമുള്ള ടിഎഫ്ടി എംഐഡി, കറുപ്പും കാമല്‍ ടാന്‍ നിറങ്ങളിലുമെത്തുന്ന ലെതര്‍ സീറ്റ് ഓപ്ഷനുകള്‍, ആംബിയന്റ് ഇല്യൂമിനേഷന്‍ കൂടാതെ വണ്‍ ടച്ച് ടംബിള്‍ രണ്ടാം നിര സീറ്റുകള്‍ എന്നിവ മികച്ച അനുഭവം നല്കുന്നു.
2005ല്‍ ഇന്ത്യയില്‍ വാഹനം അവതരിപ്പിച്ചത് മുതല്‍, മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്മെന്റില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നോവ ക്രിസ്റ്റയുടെ സ്ഥാനം. ഇതുവരെ പത്ത് ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്.