മാരുതിയുടെ ഹൈബ്രിഡ് കാര്‍ വരുന്നു. ലിറ്ററിന് 35 മുതല്‍ 40 കിലോമീറ്റര്‍ മൈലേജുമുള്ള ഹൈബ്രിഡ് ഇന്ത്യയിലെ ആദ്യത്തെ കാറാണ് മാരുതി അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് സൂചന.
ഇന്ത്യക്കാരുടെ ഇഷ്ട മോഡലായ സ്വിഫ്റ്റിലാണ് ഈ ഹൈബ്രിഡ് എഞ്ചിൻ എത്തുക. കമ്ബനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകള്‍ക്ക് ഹൈബ്രിഡ് എഞ്ചിൻ നല്‍കുമെന്നാണ് സൂചന. 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ എഞ്ചിൻ എന്നിവ വാഹനത്തിന് കരുത്ത് പകരും. ഇതിനോടൊപ്പമാകും ഇലക്ട്രിക് മോട്ടര്‍ ഘടിപ്പിക്കുക. 2024ഓടെ ഹാച്ച് ബാക്ക് സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ വിപണിയിലുള്ള സ്വിഫ്റ്റില്‍ നിന്നും ഒന്ന് മുതല്‍ 1.5 ലക്ഷം രൂപ വരെയായിരിക്കും ഹൈബ്രിഡ് പതിപ്പിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. സ്വിഫ്റ്റിന് ശേഷം ഡിസയര്‍, ബലേനൊ തുടങ്ങിയ കാറുകളിലും ഈ ഹൈബ്രിഡ് എഞ്ചിൻ ലഭ്യമാക്കും. ഡിസല്‍ എഞ്ചിനുകള്‍ പിൻവലിച്ചെങ്കിലും മൈലേജില്‍ കോംപ്രമൈസ് ചെയ്യാൻ മാരുതി തയ്യാറായിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ലിറ്ററിന് 27.97 മൈലേജുള്ള ഗ്രാൻഡ് വിറ്റാര മാരുതി അവതരിപ്പിച്ചത്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഇൻലൈൻ എഞ്ചിനിലാണ് ഹൈബ്രിഡ് വിറ്റാര എത്തുന്നത്.