കേരളം മാറുന്നു; ചൈന മോഡലില്‍ ബള്‍ബ് നിര്‍മാണം ഗ്രാമങ്ങളില്‍ ആരംഭിച്ചു

എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു

തിരുവനന്തപുരം.ഗ്രാമങ്ങള്‍ വികസിക്കുമ്പോള്‍ രാജ്യം വികസിക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കേരളത്തിന്റെ ഗ്രാമങ്ങളില്‍ എല്‍.ഇ.ഡി നിര്‍മാണം ആരംഭിച്ചു. കേരള സർക്കാരിന്റെ നൂതന സംരംഭ പദ്ധതിയുടെ ഭാഗമായി കല്ലമ്പലം ഒറ്റൂർ പഞ്ചായത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. ട്രെയിനിംഗ് പൂർത്തിയാക്കിയ ഹരിത കർമ്മ സേനാംഗങ്ങളാണ് ബൾബ് നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ബീന പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എൻ.ജയപ്രകാശ് അദ്ധ്യക്ഷനായി. ഒ.ലിജ, ശ്രീലേഖ, ഗോപകുമാർ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി 9 വീടുകളിൽ ചെല്ലുന്ന ഹരിത കർമ്മ സേനാംഗങ്ങൾ കേടായ എൽ.ഇ.ഡി ബൾബുകൾ കളക്ട് ചെയ്ത് കുറഞ്ഞ നിരക്കിൽ റിപ്പയർ ചെയ്ത് തിരിച്ച് ഏൽപ്പിക്കും. വരും ദിവസങ്ങളിൽ പഞ്ചായത്തിന് പുറത്തും ഉത്പ്പന്നങ്ങൾ വിൽക്കാനും സർവീസ് നടത്താനും പരിപാടിയുണ്ട്. അജൈവ മാലിന്യം, ഈ- വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം വരുമാനമാർഗം കൂടിയാകുന്ന പദ്ധതിയാണിത്.