കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചുങ്കം കുറച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില മൂവായിരം രൂപ കഴിഞ്ഞദിവസങ്ങളില്‍ കുറഞ്ഞിരുന്നു. ഇനിയും കുറയുമോ എന്നാണ് ജനങ്ങള്‍ക്കിപ്പോള്‍ അറിയേണ്ടത്. ചില വിദഗ്ധര്‍ ഇനിയും കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഇനി കുറയില്ലെന്നാണ് ആഗോള വിദഗ്ധര്‍ വിലയിരുത്തുന്നത്.
കേരളത്തില്‍ ഇനി സ്വര്‍ണവില നിശ്ചയിക്കുന്നത് ആഗോള വിലയുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് 22 ക്യാരറ്റ് സ്വര്‍ണത്തിനിപ്പോള്‍ 50600 രൂപയാണു വില. ആഗോളവിപണിയില്‍ 49000 രൂപയാണു വില. ഇറക്കുമതി ചുങ്കം ആറു ശതമാനമായി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ 2900 രൂപയോളം രൂപ കൂടി നല്‍കിയാലേ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയൂ. അതായത് 51900 രൂപ.
ഇനി സ്വര്‍ണവില അധികം കുറയില്ലെന്നു സാരം. അതേസമയം രണ്ടായിരം രൂപയോളം വര്‍ധിക്കുകയും ചെയ്യും.
ആഗോള വിപണയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയിട്ടുണ്ട്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തിലും വില നേരിയ തോതില്‍ വര്‍ധിച്ചേക്കും. നികുതി കുറച്ചതിന്റെ ആശ്വാസം ഇതോടെ ഇല്ലാതാകുകയും ചെയ്യും.
അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുന്ന ട്രന്‍ഡ് പ്രകടമാകുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും കുറയും.