ചെറുകിട സോഫ്റ്റ് വെയര്‍ ഡവലപ്പര്‍മാര്‍ക്ക് ആപ്പ് സ്റ്റോര്‍ ഫീസ് കുറയ്ക്കുമെന്ന് ആപ്പിള്‍

ഓരോ വര്‍ഷവും ആപ്പിളിന്റെ ആപ്പ്‌സ്റ്റോറില്‍ നിന്ന് 10 ലക്ഷമോ അതില്‍ കുറവോ വരുമാനം ലഭിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ക്കായി ആപ്പ് സ്റ്റോര്‍, കമ്മീഷനുകള്‍ കുറയ്ക്കുന്നതിന് ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ആപ്പിള്‍. പുതിയ പ്രോഗ്രാം 2021 ജനുവരി 1 ന്...

എയര്‍ ഏഷ്യ ഇന്ത്യവിടുന്നു

മലേഷ്യയുടെ എയര്‍ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കമ്പനി. ഇന്ത്യയില്‍ ടാറ്റാ സണ്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനാണിത്. ജപ്പാനിലെയും ഇന്ത്യയിലെയും ബിസിനസുകള്‍ നഷ്ടത്തിലാണെന്നും ഇത് ഗ്രൂപ്പിന് വളരെയധികം സാമ്പത്തിക...

കെഎഫ്‌സി വായ്പ ഈടില്ലാതെ

തിരുവനന്തപുരം: സംരംഭകത്വ വികസന പദ്ധതിയില്‍ 2000 പേര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സിഎംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. അപേക്ഷ ലഭിച്ച്ഒരാഴ്ചയ്ക്കകം 50% തുക മുന്‍കൂറായി നല്‍കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍...

ബില്‍ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് അംബാനി

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ച്വേഴ്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. ബ്രേക്ക് ത്രൂ എനര്‍ജിയില്‍ നിലവിലുള്ള ഫണ്ടിന്റെ 5.75 ശതമാനം വരുന്ന തുകയാണിത്. അടുത്ത 810 വര്‍ഷം കൊണ്ടാകും ഇത്രയും തുക ഈ സംരംഭത്തില്‍...

വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം

ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.ചുരുങ്ങിയത് മൂന്നുവര്‍ഷമായി നിലവിലുളളതും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശ...

ഇ-കൊമേഴ്‌സ് മേഖലയും കൈയ്യടക്കാനുറച്ച് മുകേഷ് അംബാനി

ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ എതിരാളികളെ തറപറ്റിച്ച അതേ തന്ത്രങ്ങള്‍ പയറ്റി ഇ-കൊമേഴ്‌സ് മേഖലയും പിടിച്ചെടുക്കാനൊരുങ്ങുകയാണ് മുകേഷ് അംബാനി.ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണില്‍ വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് റിലയന്‍സിന്റെ റീട്ടെയില്‍ വെബ്‌സൈറ്റുകള്‍. ജിയോ മാര്‍ട്ടും...

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കൊരു ബസ് യാത്ര;70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കാണാം

കോവിഡ് കാലത്ത് എങ്ങും പോകാനാവാതെ ബോറടിച്ചിരിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു കിടിലന്‍ യാത്രക്ക് അവസരം. ഡല്‍ഹിയില്‍ നിന്നു ലണ്ടന്‍ വരെ. അതും റോഡ്മാര്‍ഗം ബസില്‍. 18 രാജ്യങ്ങളിലൂടെ കടന്നുള്ള യാത്ര 70 ദിവസമെടുക്കും.ഗുരുഗ്രാം ആസ്ഥാനമായ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് എന്ന കമ്പനിയാണ് ഭൂഖണ്ഡങ്ങള്‍ പിന്നിട്ടു റോഡ് മാര്‍ഗമുള്ള...

ആസ്വദിക്കാം പാലരുവിയുടെ ഭംഗി

കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സഞ്ചാരികള്‍ക്കായി തുറന്നു. കുളിക്കാന്‍ അനുമതിയില്ല. 8 മാസങ്ങള്‍ക്ക് ശേഷമാണ് പാലരുവി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലാണ് കുളിക്കാന്‍ അനുമതി നല്‍കാത്തത്. ഞായറാഴ്ച തുറന്ന ദിവസം 25045 രൂപ വരുമാനം പാലരുവിയില്‍ ലഭിച്ചു.വരും ദിവസങ്ങളില്‍...

87 രൂപക്ക് വീട് സ്വന്തമാക്കാം ഇറ്റലിയില്‍

ലക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍ വീടൊരു സ്വപ്‌നം മാത്രമാണോ? എന്നാല്‍ നേരെ ഇറ്റലിയിലേക്ക് വണ്ടിപിടിച്ചോ . അവിടെ കിട്ടും വെറും 87 രൂപക്ക് ഒരു വീട്. വാടകയ്ക്കല്ല, സ്വന്തമായിട്ടുതന്നെ കിട്ടും. ഇത് തമാശയല്ല. വെറും ഒരു യൂറോയ്ക്ക്(87 രൂപ) വീടു നല്‍കുന്ന പദ്ധതി ഇറ്റാലിയന്‍ അധികൃതരാണ് നടപ്പിലാക്കുന്നത്.ഇറ്റലിയിലെ...

വാട്ട്‌സാപ്പ് പേയിലൂടെ എങ്ങനെ,എത്ര പണം കൈമാറാം?

ഗൂഗിള്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലെ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാന്‍ കഴിയുക.സന്ദേശമയക്കുന്നതുപോലെ പണം കൈമാറാന്‍ പറ്റും. ചാറ്റ് ബാറിലുള്ള പെയ്‌മെന്റ്ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് നിമിഷനേരംകൊണ്ട് പണംകൈമാറാം.യുപിഐ ഐഡി സജീവമാക്കിയിട്ടുള്ളവര്‍ക്കാണ് വാട്ട്‌സാപ്പ് കോണ്ടാക്ട്‌സിലുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ പണംകൈമാറാന്‍ കഴിയുക....