ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയനത്തിലൂടെ ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് ഡിബിസ് ബാങ്കിന്റെ കണക്കുകൂട്ടല്‍. സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ.
പുതിയ സാഹചര്യത്തില്‍ ഡിബിഎസ് ഇന്ത്യയുടെ ഉപഭോക്തൃ നിക്ഷേപവും അറ്റ വായ്പയും 50 മുതല്‍ 70 ശതമാനം വരെ വര്‍ധിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് പ്രവചിക്കുന്നു. 27 ശാഖകള്‍ മാത്രമാണ് ഡിബിഎസ് ബാങ്കിന് ഇന്ത്യയിലുള്ളത്. എന്നാല്‍ 563 ശാഖകള്‍ ലക്ഷ്മി വിലാസ് ബാങ്കിന് ഇന്ത്യയിലുടനീളമുണ്ട്.
അഞ്ച് എക്‌സ്റ്റെന്‍ഷന്‍ കൗണ്ടറുകളും 974 എ.ടി.എമ്മുകളുമുണ്ട്. ഏറ്റെടുക്കല്‍ സാധ്യമായാല്‍ ഈ വിപുലമായ ശൃംഖല ഡി.ബി.എസ്. ബാങ്ക് ഇന്ത്യക്ക് രാജ്യത്ത് വലിയ കരുത്തായിമാറും. ഇന്ത്യയെ സുപ്രധാന വിപണിയായാണ് ഡിബിഎസ് ഉറ്റുനോക്കുന്നത്.