ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ബദലായി സര്‍ക്കാര്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം

ഇന്ത്യയില്‍ ആഗോള ഇകൊമേഴ്‌സ് ഭീമന്മാര്‍ക്ക് ബദലായി സര്‍ക്കാര്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നു. ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും മാതൃകയില്‍ ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു.
11 അംഗങ്ങളാകും സമിതിയില്‍ ഉണ്ടാകുക. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍വാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനല്‍കിയത്. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റള്‍ കൊമേഴ്‌സ്(ഒഎന്‍ഡിസി)യുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം. അടിസ്ഥാനസൗകര്യവികസനം ഉള്‍പ്പടെയുള്ളവയ്ക്ക് ഒഎന്‍ഡിസി നേതൃത്വംനല്‍കും. ഇകൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പുതിയ പ്ലാറ്റ്‌ഫോമുണ്ടാക്കുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here