“വോയിസ് ഓഫ് സത്യനാഥൻ”ജൂലൈ 14 ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും . ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു കൊണ്ടുള്ള രണ്ടാമത്തെ ടീസറും ഇന്ന് റിലീസ് ചെയ്തു . പ്രായഭേദമന്യേ എക്കാലവും ദിലീപ് ചിത്രം ഏറ്റെടുത്ത കുടുംബാങ്ങൾക്ക് ഒത്തൊരുമിച്ച് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘ ‘വോയിസ് ഓഫ് സത്യനാഥൻ’. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത്‌ ലാൽ വി 14 ഇലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ)ചിത്രത്തിന്റെ ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം :അങ്കിത് മേനോൻ,എഡിറ്റർ :ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം :സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്,മേക്കപ്പ് : റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ,ഡിജിറ്റൽ മാർക്കറ്റിംഗ് :മാറ്റിനി ലൈവ്, സ്റ്റിൽസ് : ശാലു പേയാട്, ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.Teaser Link : https://youtu.be/pP_K6zeyVyI