ഒപ്പീസ് ചിത്രീകരണം ജനുവരി പകുതിയില്‍ ആരംഭിക്കും

സോജന്‍ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. ചിത്രീകരണം ജനുവരി പകുതിയില്‍ ആരംഭിക്കും. ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പ്രദ്യുമന്‍ കെളേ ഗല്‍ ( ഹൈദ്രാബാദ് സ്വദേശി) ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അണിയറ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്.
പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചടങ്ങിനു തുടക്കമിട്ടത്.
തുടര്‍ന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍, എം.എ.നിഷാദ്, ആല്‍വിന്‍ ആന്റണി, പ്രശസ്ത കന്നഡ – തെലുങ്കു നടന്‍ ദീക്ഷിത് ഷെട്ടി, ഷൈന്‍ ടോം ചാക്കോസന്തോഷ് തുണ്ടിയില്‍ ,ദര്‍ശനാനായര്‍, എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
മാതാപിതാക്കള്‍ക്കും തന്റെ പ്രതിശ്രുത വധുവുമൊത്താണ് ഷൈന്‍ ടോം ചാക്കോ എത്തിയത്.
ബോളിവുഡ്ഡിലെ ഏറ്റം മികച്ച ഛായാഗ്രാഹകരില്‍ പ്രമുഖനായ സന്തോഷ് തുണ്ടിയിലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ഹരി നാരായണന്‍ ,മനോജ് യാദവ്, എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സംഗീത പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ആറു ഗാനങ്ങമുണ്ട്.
എഡിറ്റിംഗ് – ശ്യാം ശശിധരന്‍.
കലാസംവിധാനം – സുനില്‍ ജോസ്.
മേക്കപ്പ് –
കോസ്റ്റ്യും – സിസൈന്‍ –
കുമാര്‍ എടപ്പാള്‍
മാര്‍ക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി.

നിര്‍മ്മാണ നിര്‍വഹണം.- എല്‍ദോ സെല്‍വരാജ്,
ലെന, ഇന്ദ്രന്‍സ്,, ജോയ് മാത്യു, അനൂപ് ചന്ദ്രന്‍ ,ബൈജു എഴുപുന്നാ,രാജേഷ് കേശവ്, ജുബി.പി.ദേവ് ,അന്‍
വര്‍, ശ്രയ രമേഷ്,
വിനയന്‍ നായര്‍, കോബ്രാ രാജേഷ്, മജീഷ് എബ്രഹാം,
കോബ്രാ രാജേഷ്,
ആന്റണി ചമ്പക്കുളം,
ജീജാ സുരേന്ദ്രന്‍, ജിമോന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്
ജനുവരി മധ്യത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ കളിക്കാനം, പീരുമേട് യു.കെ – എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.