റിസര്‍വ് ബാങ്ക് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സുരക്ഷാ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യുപിഐ ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍ക്കൊള്ളും. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പുതിയ നിയമത്തില്‍ കൂടുതല്‍ സുരക്ഷിതവുമാക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. പുതിയ നിയമങ്ങള്‍ വരുമ്പോഴും മൊബൈല്‍ വാലറ്റുകള്‍, യുപിഐ പേയ്‌മെന്റുകള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ പേയ്‌മെന്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന രീതിയില്‍ ഒരു മാറ്റവുമുണ്ടാകില്ല. മുമ്പത്തെപ്പോലെ പേയ്‌മെന്റുകള്‍ നടത്താം.
നിങ്ങള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ ബാങ്ക് ചില ഇടപാടുകള്‍ ഓണാക്കാനോ ഓഫാക്കാനോ ഉള്ള ഓപ്ഷനും കൂടാതെ കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ ഉള്‍പ്പെടെ വിവിധ കാര്‍ഡ് സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കും പരിധി നിശ്ചയിക്കാനും തുടങ്ങും. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് കൂടുതല്‍ ഇളവ് ഉണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.