ലോകത്താകെ കത്താറയുടെ 30 ഹോട്ടലുകള്‍ കൂടി

ദോഹ: വന്‍കിട വികസന ചുവടുവയ്പിലേക്ക് കത്താറ ഹോസ്പിറ്റാലിറ്റി. 2030നകം 60 പുതിയ ഹോട്ടലുകള്‍ നിര്‍മിക്കും. അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെയര്‍മാന്‍ ഷെയ്ഖ് നവാഫ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയാണ് വികസന പദ്ധതി പ്രഖ്യാപിച്ചത്.
ഖത്തറിന്റെ ആധുനിക നഗരമെന്നറിയപ്പെടുന്ന ലുസെയ്ല്‍ സിറ്റിയുടെ വലിയ ആകര്‍ഷണങ്ങളിലൊന്ന് കത്താറ ഹോസ്പിറ്റാലിറ്റിയുടെ ലുസെയ്ല്‍ മറീന ഡിസ്ട്രിക്ടിലെ വാളിന്റെ രൂപഘടനയിലുള്ള 36 നിലയുള്ള ഇരട്ട ടവര്‍ ആണ്.
മധ്യദേശവടക്കന്‍ ആഫ്രിക്കന്‍ (മിന) മേഖലയില്‍ ഏറ്റവും കൂടുതല്‍ ഹോട്ടല്‍ മുറികളുള്ളതും ഏറ്റവുമധികം വരുമാനമുള്ളതും കത്താറ ഹോസ്പിറ്റാലിറ്റിക്കാണ്.
ആഗോള തലത്തില്‍ മുറികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇരുപത്തിയഞ്ചാം സ്ഥാനവും വരുമാനത്തിന്റെ കാര്യത്തില്‍ പതിനാലാം സ്ഥാനവുമാണ് കത്താറ ഹോസ്പിറ്റാലിറ്റിക്കുള്ളത്.
യൂറോപ്പിലും ഏഷ്യയിലുമായാണ് കത്താറ ഹോസ്പിറ്റാലിറ്റിയുടെ ഹോട്ടല്‍ ശൃംഖല വ്യാപിച്ചു കിടക്കുന്നത്.