മുംബൈ: വീഡിയോ രഹിത ചര്‍ച്ചകള്‍ക്കായി ലൈവ് ഓഡിയോ റൂം ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്.വെരിഫൈഡ് ആയിട്ടുള്ള പൊതുപ്രവര്‍ത്തകര്‍ക്കും സെലബ്രറ്റികള്ക്കുമായിരിക്കും പുതിയ ഫീച്ചര്‍ ആദ്യം ഉപയോഗിക്കാന്‍ കഴിയുക.
ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകും. ശ്രോതാക്കളുടെ എണ്ണത്തില്‍ പരിധിയില്ലാത്ത ഓഡിയോ റൂമുകളാണു കന്പനി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സ്പീക്കര്‍മാരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. വൈകാതെതന്നെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നു ഫേസ്ബുക്ക് അറിയിച്ചു.