തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഒ.ടി.ടി പ്ലാറ്റ് ഫോം ആരംഭിക്കുന്നു. കുറഞ്ഞ ബജറ്റില്‍ പുറത്തിറക്കുന്ന സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒ.ടി.ടി പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. സിസ്പേസ് എന്ന പേരില്‍ നവംബര്‍ ഒന്നിന് ഒ.ടി.ടി പ്ലാറ്റ് ഫോം ആരംഭിക്കും.
രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒ.ടി.ടി പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. അഞ്ചു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെ.എസ്.എഫ്.ഡി.സിയാണ് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങുന്നത്.
സിനിമകള്‍ വില കൊടുത്തു വാങ്ങുന്നതിന് പകരം പ്രദര്‍ശനത്തിന്റെ വരുമാനം നിശ്ചിത ശതമാനം കണക്കാക്കി പങ്കുവെക്കുന്ന രീതിയാവും.
ഒ.ടി.ടി (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ് ഫോണുകള്‍ എന്നാല്‍ ഇന്റര്‍നെറ്റ് വഴി സിനിമ, ഷോര്‍ട് ഫിലിം, വെബ് സീരിസ് തുടങ്ങിയവ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ആപ്പാണ്. നിശ്ചിത തുക ഈടാക്കിയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നത്.