പുതിയ മദ്യനയം ഈ ആഴ്ച


തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യനയം പരിഷ്‌ക്കരിക്കാന്‍ ആലോചന. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഐ.ടി പാര്‍ക്കുകളിലും ബാറുകള്‍ തുടങ്ങാന്‍ വ്യവസ്ഥ ലഘൂകരിക്കുന്ന തരത്തില്‍ പരിഷ്‌ക്കരിക്കാനാണ് ആലോചന.
പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍ മദ്യനയം പരിഗണനയ്ക്ക് വരും. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഞ്ച് മുതല്‍ 10 ലക്ഷം വരെ വര്‍ധിപ്പിക്കും. നെിലവില്‍ 30 ലക്ഷം രൂപയാണ് ഫീസ്. എയര്‍പ്പോര്‍ട്ട് ലോഞ്ച്, ക്ലബ് എന്നിവിടങ്ങളിലെയും ഫീ വര്‍ധിപ്പിക്കും.
ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കും വ്യവസ്ഥകള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. നിലവില്‍ ബീയര്‍ പാര്‍ലറുകളാണ് ഐ.ടി പാര്‍ക്കില്‍ ആരംഭിച്ചിട്ടുള്ളത്. ഇത് ബാറുകളാക്കി മാറ്റും.
എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനാണ് തീരുമാനം. നേരത്തെ ഡ്രൈ ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.